മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; പ്രതീക്ഷ സുപ്രീംകോടതിയിലെന്ന് മഹിജ


'സമരം അവസാനിപ്പിച്ച് ഒരു മാസമായിട്ടും ഒരു നടപടിയുമില്ല'

വടകര: തിരുവനന്തപുരത്ത് സമരം അവസാനിപ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണുവിന്റെ അമ്മ മഹിജ.

റോഡിലൂടെ വലിച്ചിഴച്ച പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നത് ഉള്‍പ്പെടെയുള്ള ഉറപ്പുകള്‍ മുഖ്യമന്ത്രി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മഹിജ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അന്വേഷണം അട്ടിമറിച്ച പോലീസുകള്‍ക്ക് എതിരെയും നടപടി ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയിലാണ് ഇനി പ്രതീക്ഷയുള്ളതെന്നും മഹിജ കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented