പ്രതീകാത്മക ചിത്രം | AP
മയ്യഴി: ഷോട്ട്പുട്ട് എറിയുന്നതിനിടെ ബോള്‍ തലയില്‍ വീണ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. പളളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്കൂളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വെസ്റ്റ് പള്ളൂര്‍ തയ്യുള്ള പറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകന് സൂര്യകിരണി (14) നാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ഷോട്ട്പുട്ട് മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള വിദ്യാര്‍ഥികളുടെ കഴിവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഒരു വിദ്യാര്‍ഥി എറിഞ്ഞ ഇരുമ്പ് ബോള്‍ അബദ്ധത്തില്‍ സൂര്യകിരണിന്റെ തലയില്‍ കൊള്ളുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Content Highlights: mahe school student critically injured after shot put ball falls into his head
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..