എം.ജി.യില്‍ 400 പേര്‍ക്ക് ഇഷ്ടനിയമനം; യോഗ്യത നേതാക്കളുടെ കത്ത്   


കെ.ആര്‍. പ്രഹ്‌ളാദന്‍

എംപ്ലോയ്മെന്റ് പട്ടിക ഫ്രീസറില്‍

പ്രതീകാത്മകചിത്രം | Mathrubhumi archives

കോട്ടയം: എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ പട്ടിക കാറ്റില്‍പ്പറത്തി എം.ജി. സര്‍വകലാശാലയില്‍ പിന്‍വാതില്‍നിയമനം തുടരുന്നു. കോടതിവിധികള്‍ ലംഘിച്ച് സ്ഥിരംതസ്തികകളില്‍പ്പോലും വര്‍ഷങ്ങളായി താത്കാലിക നിയമനം തുടരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളും രാഷ്ട്രീയനേതാക്കളും നല്‍കുന്ന കത്താണ് നിയമനയോഗ്യത. നാനൂറിലേറെ ഒഴിവുകളില്‍ ഈ രീതിയില്‍ എല്ലാവര്‍ഷവും ഇഷ്ടനിയമനം നടക്കുന്നു.

പരീക്ഷാവിഭാഗത്തിലെ താത്കാലിക സഹായികള്‍, ഓഫീസ് അറ്റന്‍ഡര്‍, ലൈബ്രേറിയന്‍, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, പൂന്തോട്ടം സൂക്ഷിപ്പുകാര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ഓഫീസ് അറ്റന്‍ഡര്‍ തസ്തികയില്‍ മാത്രം 190 ഒഴിവുകളാണുള്ളത്. 10 വര്‍ഷമായി സ്ഥിരനിയമനം നടത്തിയിട്ടില്ല.

2011-ല്‍ സര്‍വകലാശാലകളിലെ അധ്യാപകേതര നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടാന്‍ തീരുമാനിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ചായിരുന്നു ഇത്. 2016-ലാണ് സര്‍വകലാശാലാ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളില്‍ പി.എസ്.സി. നിയമനത്തിന് സ്‌പെഷ്യല്‍ റൂള്‍സ് വന്നത്. മറ്റു തസ്തികകളില്‍ റൂള്‍സ് തയ്യാറാക്കാതെ പി.എസ്.സി. നിയമനത്തിന് തടയിട്ടു. സ്‌പെഷ്യല്‍ റൂള്‍ വരുംവരെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനംനടത്തണം എന്നാണ് ചട്ടം. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് പട്ടിക വാങ്ങുമെങ്കിലും കാലാവധിതീരുംവരെ മെല്ലെപ്പോക്ക് നടത്തും. തുടര്‍ന്ന് ഇഷ്ടക്കാരെ പിന്‍വാതില്‍വഴി നിയമിക്കും.

പരീക്ഷാക്യാമ്പ് നടത്തിപ്പിനുള്ള സഹായികളെ നിയമിക്കുന്നതിലാണ് വന്‍ തട്ടിപ്പ്. വര്‍ഷംമുഴുവന്‍ വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകളുണ്ടാകും. ഇതിനുള്ള സഹായികളെ പാര്‍ട്ടി ഓഫീസുകളില്‍നിന്നുള്ള പട്ടിക പ്രകാരമാണ് നിയമിക്കുക. താത്കാലിക നിയമനകാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട് വീണ്ടും അവരെത്തന്നെ നിയമിക്കും. ഇതിനിടയില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പട്ടിക വരികയും റദ്ദാകുകയുംചെയ്യും. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പട്ടികയും നിയമനംകിട്ടിയവരുടെ വിവരവും ഒത്തുവെച്ച് പരിശോധന നടത്താത്തതിനാല്‍ ഇത് പുറത്തുവരുകയുമില്ല.

സുപ്രീംകോടതിവിധി ലംഘിച്ചു

2009-ല്‍ എം.ജി. സര്‍വകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവും ലംഘിക്കപ്പെട്ടു. താത്കാലിക ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴിയും സ്ഥിരം ഒഴിവുകള്‍ റാങ്ക് പട്ടികയില്‍നിന്നും നടത്തണമെന്നായിരുന്നു ഉത്തരവ്.

Content Highlights: Mahathma Gandhi University appointments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented