മഹാദേവനും ഭാര്യ ലതയും ടിക്കറ്റുമായി ലോട്ടറി വാങ്ങിയ സ്ഥാപനത്തിൽ
മറയൂര്‍: കാരുണ്യ പ്ലസിന്റെ (കെ.എന്‍. 421) വ്യാഴാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാംസമ്മാനം 80 ലക്ഷം രൂപ മറയൂര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക്. മറയൂര്‍ ഗ്രാമം സ്വദേശി മഹാദേവ (50)നാണ് സംസ്ഥാനലോട്ടറി അടിച്ചത്. മറയൂര്‍ ടൗണിലെ ബാലാജി ലക്കി സെന്ററില്‍നിന്നാണ് മഹാദേവന് ലോട്ടറി വാങ്ങിയത്. പി.പി. 874217 എന്ന ടിക്കറ്റിനാണ് സമ്മാനം.
മഹാദേവന് സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. പലതവണ 60,000 രൂപവരെ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ഫെബ്രുവരിയില്‍ 55,000 രൂപ കിട്ടി. മകന് ചന്ദ്രു പഠിക്കുന്നു. അഞ്ചുനാടന്‍ ഗ്രാമങ്ങളില്‍ ഒന്നായ മറയൂരിലെ ക്ഷേത്രനിര്‍മാണം പൂര്‍ത്തികരിക്കുവാന്‍ സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം നല്‍കുമെന്ന് മഹാദേവനും ഭാര്യ ലതയും പറഞ്ഞു. ബന്ധുവായ ഓട്ടോഡ്രൈവര്‍ അരുണിന്റെ വിവാഹത്തിന് സഹായിക്കും. ബാക്കിതുക മകന്റെ വിദ്യാഭ്യാസത്തിനും മറ്റുമായി മാറ്റിവെയ്ക്കുമെന്നും മഹാദേവന് പറഞ്ഞു.
സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ മറയൂര്‍ സഹകരണബാങ്ക് സെക്രട്ടറി ജോര്‍ജ് കുഞ്ഞപ്പന് കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..