കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് കേരളതീരം പൂര്‍ണ്ണമായും വിട്ടതോടെ സംസ്ഥാനത്ത് മഴയും മാറി. കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.ഒരിടത്തും കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ലക്ഷദ്വീപിലും ഗ്രീന്‍ അലര്‍ട്ടാണ്. സംസ്ഥാനത്ത് നിന്ന് വ്യാഴാഴ്ച രാത്രിമുതലേ മഴ മാറി നിന്നിരുന്നു.
കിഴക്കന്‍ അറബി കടലില്‍ ചെറിയപാനി റീഫിന് (ലക്ഷദ്വീപ്) 300 കിലോമീറ്റര്‍ വടക്ക്, അമിനിദിവി (ലക്ഷദ്വീപ്) ന് 400 കി.മീ വടക്ക്-പടിഞ്ഞാറ്, മംഗളൂരുവിന് (കര്‍ണാടക) പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് 390 കി.മീറ്ററിലുമാണ് നിലവില്‍ മഹ ചുഴലിക്കാറ്റുള്ളത്.
അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് വടക്ക്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. പിന്നീടുള്ള ആറ് മണിക്കൂറിനുള്ളില്‍ ഇത് വടക്കുപടിഞ്ഞാറോട്ട് നീങ്ങിയ ശേഷം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറോട്ട് നീങ്ങാനും സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കിഴക്കന്‍ അറബികടലില്‍ അതി തീവ്രമായ കൊടുങ്കാറ്റായി മാറുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Content Highlights: maha cyclone updates- Kerala and Lakshadweep weather