സർക്കാർ സ്‌കൂളിന് ആശ്രയമായി മഹല്ല് കമ്മിറ്റി; പൊളിച്ചുപണിയുന്നതുവരെ സ്‌കൂൾ മദ്രസയിൽ പ്രവർത്തിക്കും


എ സുരേഷ്

മഹ്ദനുൽ ഉലൂം മദ്രസ്സയിലേക്ക് മാറ്റിയ കാഞ്ഞിരത്തിങ്കൽ ജി.എം.എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾക്ക് മഹല്ല് ഭാരവാഹികൾ മധുരം നൽകുന്നു

കൊണ്ടോട്ടി: പുതിയ കെട്ടിടം പണിയുന്നതുവരെ സർക്കാർ സ്കൂൾ പ്രവർത്തിക്കുന്നതിന് മദ്രസയിൽ സൗകര്യമൊരുക്കി ഖാസിയാരകം മഹല്ല് കമ്മിറ്റി. കാഞ്ഞിരത്തിങ്കൽ ജി.എം.എൽ.പി. സ്‌കൂളിനാണ് മഹല്ല് കമ്മിറ്റി തങ്ങളുടെ മഹ്ദനുൽ ഉലൂം മദ്രസ്സയിൽ അഭയം നൽകിയത്.

150-ഓളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ ഏഴ് ഡിവിഷനും മദ്രസയിൽ ക്ലാസ് മുറികൾ തയ്യാറാക്കി. വെള്ളവും ശൗചാലയങ്ങളുമെല്ലാം കമ്മിറ്റി തയ്യാറാക്കിയിരുന്നു. തിങ്കളാഴ്ച സ്‌കൂൾ മദ്രസയിൽ പ്രവർത്തനം തുടങ്ങി. പുതിയ കെട്ടിടം പണിയുന്നതിനായി നിലവിലെ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചതുമുതൽ കാഞ്ഞിരത്തിങ്കൽ ജി.എം.എൽ.പി. സ്‌കൂളിലെ അധ്യാപകർക്കും പി.ടി.എ.ക്കും ആധിയായിരുന്നു.

സ്‌കൂൾ പ്രവർത്തിപ്പിക്കുന്നതിന് പുതിയ കെട്ടിടം കണ്ടെത്തുന്നതാണ് വെല്ലുവിളിയായത്. കെട്ടിടസൗകര്യത്തിനായി സമീപിച്ചവരെല്ലാം കൈയൊഴിഞ്ഞു. സർക്കാർ സ്കൂളിന് അഭയം നൽകിയാൽ പിന്നീട് പുലിവാലായാലോ എന്നു കരുതിയാണ് പലരും കൈവിട്ടത്. സംഭവം നാട്ടിൽ ചർച്ചയായതോടെ ഖാസിയാരകം മഹല്ല് കമ്മിറ്റി സ്‌കൂളിനെ ഏറ്റെടുക്കുകയായിരുന്നു.

തുടർന്നാണ് പള്ളിക്കുകീഴിലുള്ള മഹ്ദനുൽ ഉലൂം മദ്രസ്സയിൽ സ്‌കൂളിന് സൗകര്യമൊരുക്കിയത്. കൊണ്ടോട്ടിയിൽ വിദ്യാഭ്യാസ സമുച്ചയം നിർമിക്കുന്നതിന്റെ ഭാഗമായാണ് എ.ഇ.ഒ. ഓഫീസിന് തൊട്ടടുത്തുള്ള ജി.എം.എൽ.പി. സ്‌കൂൾ പൊളിക്കുന്നത്.

വിദ്യാഭ്യാസ സമുച്ചയത്തിൽ സ്കൂളിനും കെട്ടിട സൗകര്യമുണ്ടാകും. അഞ്ചുകോടി രൂപ ചെലവിലാണ് വിദ്യാഭ്യാസ സമുച്ചയം നിർമിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കുംവരെ മദ്രസയിൽ സൗകര്യം തുടരുമെന്ന് ഖാസിയാരകം മഹല്ല് കമ്മിറ്റി പ്രസിഡന്റ് സി.പി.യു. അലി, സെക്രട്ടറി പാലമഠത്തിൽ കുഞ്ഞുമുഹമ്മദ്, വർക്കിങ് സെക്രട്ടറി മഹ്‌മൂദ് നെച്ചിമണ്ണിൽ എന്നിവർ പറഞ്ഞു.

Content Highlights: madrasa help government school to working until construction works finishes

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented