കൊല്ലം:പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ മാതാവ് അസ്മാബീവി (67) അന്തരിച്ചു. ദീര്‍ഘകാലമായി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.

വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. മാതാവിനെ കാണാനായി കഴിഞ്ഞ ആഴ്ച്ച മഅദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടി കേരളത്തിലെത്തിയിരുന്നു. തുടര്‍ന്ന് അസ്മാബീവിക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ തങ്ങാനുള്ള അനുമതി കോടതി നീട്ടി നല്‍കിയിരുന്നു. ഭര്‍ത്താവ്: അബ്ദുള്‍ സമദ്