സജി ചെറിയാന്റേത് നാക്കുപിഴ; രാജിവെക്കേണ്ട ആവശ്യമില്ല- എം.എ. ബേബി 


MA Baby | Photo: Mathrubhumi

ന്യൂഡല്‍ഹി: ഭരണഘടനയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. നാക്കുപിഴയാണ് അദ്ദേഹത്തിന് ഉണ്ടായത്. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് വിവാദത്തിന് പിന്നാലെ സജി ചെറിയാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബേബി ഡല്‍ഹിയില്‍ പറഞ്ഞു.

രാജ്യത്തെ ഭരണകൂട സംവിധാനത്തിനുള്ളില്‍ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വിഷയങ്ങളെല്ലാമാണ് സജി ചെറിയാന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഭരണഘടനയ്ക്ക് എതിരായി ഒന്നുംതന്നെ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സജി ചെറിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസംഗത്തിനിടയില്‍ ആളുകള്‍ക്ക് പല നാക്കുപിഴയും ഉണ്ടാകാം. ഇതില്‍ ദുര്‍വ്യാഖ്യാനങ്ങളും ഉണ്ടാകാം. അതിന്റെയൊന്നും അടിസ്ഥാനത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ട ആവശ്യമില്ല. നന്നായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാനെന്നും ബേബി കൂട്ടിച്ചേര്‍ത്തു. മന്ത്രി തന്നെ വിശദീകരണം നല്‍കിയതിനാല്‍ ഇനി ഇതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്നും ബേബി പറഞ്ഞു.

വിവാദ പരാമര്‍ശത്തിന് പിന്നാലെ മന്ത്രി സജി ചെറിയാനില്‍നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നാണ് സജി ചെറിയാന്‍ പാര്‍ട്ടിയെ അറിയിച്ചത്. തന്റെ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടതാണെന്നും വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിന്റെയും വിലയിരുത്തല്‍.

Content Highlights: ma baby statement in saji cheriyan controversy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented