മാധ്യമങ്ങളെ വേര്‍തിരിച്ചു കാണുന്നത് ഭരണഘടനാപദവിക്ക് നിരക്കുന്നതല്ല- എം.വി. ശ്രേയാംസ് കുമാര്‍


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | photo: PTI

കോഴിക്കോട്: മാധ്യമങ്ങളെ കണ്ട് പ്രതികരിക്കാന്‍ തയ്യാറായ ശേഷം അതില്‍നിന്ന് രണ്ട് മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളെ മാത്രം ഇറക്കിവിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാപദവിക്ക് നിരക്കാത്തതാണെന്ന് എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ എം.വി. ശ്രേയാംസ് കുമാര്‍.

വാര്‍ത്ത ജനങ്ങളില്‍ എത്തിക്കാനുള്ള ബാധ്യതയും അവകാശവും എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും ഉണ്ട്. മാധ്യമങ്ങളെ കണ്ട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വൃക്തമാക്കാന്‍ ഗവര്‍ണര്‍ക്കുള്ള അവകാശം എന്നപോലെ, വാര്‍ത്ത ജനങ്ങളില്‍ എത്തിക്കാനുള്ള മാധ്യമങ്ങളുടെ അവകാശവും ഗവര്‍ണര്‍ അംഗീകരിക്കേണ്ടതുണ്ട്. ചില മാധ്യമങ്ങള്‍ തന്റെ പ്രതസമ്മേളനം റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന ഗവര്‍ണറുടെ നിലപാട് ഏകാധിപതിയുടെ ശൈലിയായി മാത്രമേ കാണാന്‍ കഴിയൂ. എന്തുകൊണ്ട് ചില മാധ്യമങ്ങളെ മാറ്റിനിര്‍ത്തിയെന്നതിന് വ്യക്തമായ വിശദീകരണം നല്‍കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ടെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.



Content Highlights: m v shreyams kumar's statement on governer's descimination against journalists


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented