പ്രകോപന മുദ്രാവാക്യം: കര്‍ശന നടപടി വേണമെന്ന് എം.വി. ശ്രേയാംസ് കുമാര്‍


-

കോഴിക്കോട്: കൊച്ചുകുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച സംഭവം സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതിന് നേതൃത്വം നല്കിയവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ലോക് താന്ത്രിക് ജനതാദള്‍(എല്‍.ജെ.ഡി.) സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍.

ഇളംമനസ്സില്‍ മതസ്പര്‍ധയുടെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ വിതയ്ക്കുന്നവര്‍ നാട്ടില്‍ മതസൗഹാര്‍ദവും സമാധാനവും പുലരണമെന്ന് ആഗ്രഹിക്കാത്തവരാണ്. കുട്ടികളെ നേര്‍വഴിയിലേക്കു നയിക്കുന്നതിനു പകരം മുതിര്‍ന്ന നേതൃത്വം തെറ്റായ മാര്‍ഗത്തിലേക്കു തള്ളിവിടുന്നത് നാടിനെ അപകടത്തിലേക്ക് എത്തിക്കുമെന്നും എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു. കേരളത്തിന്റെ മതേതര മനസ്സ് ഇത്തരം പ്രകോപനങ്ങള്‍ക്കു വഴിപ്പെടാതെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Content Highlights: m v shreyams kumar's statement against hate slogan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented