മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ എം.വി ശ്രേയാംസ് കുമാറിന് ചെയർമാനായി ചുമതലയേറ്റ പി.വി ചന്ദ്രൻ പൂച്ചെണ്ട് നൽകുന്നു
കോഴിക്കോട്: മാതൃഭൂമി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാനായി പി.വി. ചന്ദ്രനും മാനേജിങ് ഡയറക്ടറായി എം.വി. ശ്രേയാംസ് കുമാറും ചുമതലയേറ്റു. ദീര്‍ഘകാലം മാതൃഭൂമിയെ നയിച്ച എം.പി. വീരേന്ദ്രകുമാറിന്റെ ഓര്‍മകള്‍ നിറഞ്ഞ ചടങ്ങില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ എം.വി. ശ്രേയാംസ്‌കുമാറിന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആശംസ നേര്‍ന്നു.
മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍ എന്ന ചുമതല വഹിച്ചുവരുമ്പോഴാണ് മാനേജിങ് ഡയറക്ടര്‍ എന്ന ഉത്തരവാദിത്തത്തിലേക്ക് എം.പി. വീരേന്ദ്രകുമാറിന്റെ മകന്‍ കൂടിയായ എം.വി. ശ്രേയാംസ്‌കുമാര്‍ എത്തുന്നത്.
എം.പി. വീരേന്ദ്രകുമാറിന്റെ പത്‌നി ഉഷ വീരേന്ദ്രകുമാറിന്റേയും മറ്റു കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ചെയര്‍മാനായി ചുമതലയേറ്റ പി.വി. ചന്ദ്രന് ഉഷ വീരേന്ദ്രകുമാര്‍ പൂച്ചെണ്ട് നല്‍കി.
പൂര്‍ണസമയ അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റ മയൂര ശ്രേയാംസ്‌കുമാറിന് ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് ആശംസ നേര്‍ന്നു.

ഡയറക്ടര്‍ എം.കെ. ജിനചന്ദ്രന്‍, മാതൃഭൂമി കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് പുതിയ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ചുമതലയേറ്റത്.
Content Highlights: M.V Shreyams Kumar and PV Chandran takes charge as Mathrubhumi Managing Director and Chairman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..