എം.വി. ഗോവിന്ദൻ, സാദിഖ് അലി ശിഹാബ് തങ്ങൾ | Photo : Mathrubhumi
കോഴിക്കോട്: ആരുടെ മുന്നിലും ഇടതുമുന്നണി വാതിൽ അടച്ചിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ചു വരുന്നവരെ സി.പി.എം. എപ്പോഴും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് വിശാലമായ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്നും പ്രധാന വിഷയങ്ങളിൽ ലീഗ് കോൺഗ്രസിനെ തിരുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏകീകൃത സിവിൽ കോഡ്, വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ ലീഗ് കോൺഗ്രസിനെ തിരുത്തിയതായും അദ്ദേഹം എടുത്തുപറഞ്ഞു. ലീഗിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം തിരഞ്ഞെടുപ്പോ രാഷ്ട്രീയ കൂട്ടുകെട്ടോ മുന്നിൽ കണ്ടല്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ മുന്നണിയിലേക്ക് ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും പറഞ്ഞു.
അതേസമയം, ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. മുസ്‌ലിം ലീഗ് യു.ഡി.എഫിലെ പ്രബല പാര്‍ട്ടിയാണ്. യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. ഇപ്പോൾ യു.ഡി.എഫിലാണ് ലീഗെന്ന് ആവർത്തിച്ച സാദിഖലി, തത്ക്കാലം എങ്ങോട്ടുമില്ലെന്നും വ്യക്തമാക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറി സത്യം പറഞ്ഞതായും ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നുള്ളത് സമൂഹത്തിന്റെ മൊത്തം അഭിപ്രായമാണെന്നും രാഷ്ട്രീയത്തിൽ പലർക്കും പല മോഹങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.വി. ഗോവിന്ദന്‍ നടത്തിയ ലീഗ് അനുകൂല പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇരുനേതാക്കളും.
Content Highlights: M. V. Govindan, Sadiq Ali Shihab Thangal, Govindan's comment, Muslim League, CPM
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..