എം.ശിവശങ്കർ കൊച്ചി കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്തുന്നു | ഫയൽ ഫോട്ടോ - ടി.കെ. പ്രദീപ്കുമാർ
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യംചെയ്തു. രാവിലെ 10.30 ഓടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ശിവശങ്കര്‍ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതോടെ രാത്രി വൈകിയാണ് പുറത്തിറങ്ങിയത്.
യുഎഇ കോണ്‍സുലേറ്റ് വഴി എത്തിയ ഈന്തപ്പഴത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസ് ഇന്ന് ചോദിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. സ്വപ്ന സുരേഷും സംഘവും സ്വര്‍ണക്കടത്തിന് ഇദ്ദേഹത്തിന്റെ സഹായം ഏതെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്തിയോ എന്നും അധികൃതര്‍ ആരായാന്‍ ശ്രമിച്ചു.
ഇന്ന് രാവിലെ 10.30 ഓടെ ഹാജരാകാനായിരുന്നു കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നത്. കൃത്യ സമയത്ത് തന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. ഇത് രണ്ടാം തവണയാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ കസ്റ്റംസിന് മുന്നിലെത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ മൂന്ന് തവണ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
Content Highlights: M Sivashankar customes questioning 11 hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..