മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ 31ന് വിരമിക്കും


M Sivasankar | Photo: Binu Lal G/ Mathrubhumi

തിരുവനന്തപുരം: കേസും നിയമനടപടികളും ജയില്‍വാസവും നേരിട്ട മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ 31-ന് വിരമിക്കും. ജനനത്തീയതിപ്രകാരം വിരമിക്കേണ്ടത് ചൊവ്വാഴ്ചയായിരുന്നെങ്കിലും 31-വരെ അദ്ദേഹത്തിന് തുടരാം.

ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കറിന് 1995-ലാണ് ഐ.എ.എസ്. ലഭിച്ചത്. ഉദ്യോഗസ്ഥതലത്തിലെ മിടുക്കും കാര്യക്ഷമതയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി ശിവശങ്കര്‍മാറാന്‍ കാരണം. എന്നാല്‍ സ്പ്രിംക്ലര്‍ കരാര്‍ വിവാദം, ലൈഫ് മിഷന്‍, ഒടുവില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും കുടുങ്ങിയ ശിവശങ്കറിന്റെ വീഴ്ച പെട്ടെന്നായിരുന്നു. അത് ജയില്‍വാസത്തിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത്.

കേസിനെത്തുടര്‍ന്ന് 2020 ജൂലായ് 1-ന് സസ്‌പെന്‍ഷനിലായ അദ്ദേഹം ഒരുവര്‍ഷവും അഞ്ചുമാസവും കഴിഞ്ഞാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. നിലവില്‍ കായിക യുവജനകാര്യം സെക്രട്ടറിയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും ചുമതല വഹിക്കുകയായിരുന്നു. പകരക്കാരാനായി പ്രണബ് ജ്യോതിനാഥിനെ ചൊവ്വാഴ്ച സര്‍ക്കാര്‍ നിയമിച്ചു.

Content Highlights: m sivasankar to retire from service


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented