കൊച്ചി;  കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ  വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇഡി കസ്റ്റഡിയില്‍ വാങ്ങും.

ആശുപത്രിയില്‍ നിന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ശിവശങ്കറിനെ ഇഡിയുടെ കൊച്ചിയിലെ ഓഫീസിലേക്ക് കൊണ്ടുപോകും 

കള്ളപ്പണം വെളുപ്പിക്കല്‍ ബിനാമി ഇടപാടിലാണ് ശിവശങ്കര്‍ അറസ്റ്റിലായത്. ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി സംസ്ഥാനത്തെ ഏറ്റവും പ്രബലനായ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നത്.  സ്വപ്‌ന സമ്പാദിച്ച 30 ലക്ഷം രൂപയുടെ കള്ളപ്പണം ശിവശങ്കര്‍ ഒളിപ്പിക്കാന്‍ സഹായിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

Content Highlight: M sivasankar shifted to Hospital after arrest