മുന്‍ 'മുഖ്യമന്ത്രി' ശിവശങ്കരന്‍, 'സെക്രട്ടറി' പിണറായി: ക്യാപ്‌സൂള്‍ പാഴായില്ലേയെന്ന് ഗോപാലകൃഷ്ണന്‍


ബി.ഗോപാലകൃഷ്ണൻ | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

തൃശ്ശൂര്‍: അടവുനയം കാട്ടി രാജ്യവിരുദ്ധ പ്രസ്താവനകളുമായി ഇറങ്ങിയാല്‍ സി.പി.എം. ഓര്‍മ്മയില്‍ മാത്രമാകുമെന്ന് വെല്ലുവിളിച്ച് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന്റെ ഭരണമല്ലെന്നും നോക്കി കണ്ട് നിന്നാല്‍ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ പോകാതെ കാക്കാമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി. കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സി.പിഎമ്മിനെ പരിഹസിച്ച് ബി.ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്. സ്വര്‍ണ്ണ കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആദ്യം ബി.ജെ.പി. പറഞ്ഞപ്പോള്‍ എതിര്‍ത്തവര്‍ക്ക് ഇപ്പോഴെന്താണ് പറയാനുളളതെന്നും അദ്ദേഹം ചോദിച്ചു.

'മുന്‍ 'മുഖ്യമന്ത്രി' ശിവശങ്കരന്‍ അറസ്റ്റിലായതുകൊണ്ട് അദ്ദേഹത്തിന്റെ 'സെക്രട്ടറി' ആയിരുന്ന പിണറായി വിജയന്‍ രാജി വയ്ക്കണം. ഹൊ, എന്തായിരുന്നു സ്വരാജ്, രാജേഷ്, റഹീം ക്യാപ്‌സൂള്‍ ത്രയങ്ങളുടെ അവകാശവാദങ്ങളായിരുന്നത്. കേസും തെളിവും ശിവശങ്കരന് എതിരെ ഇല്ല, ജാമ്യം കിട്ടിക്കഴിഞ്ഞു, അന്വേഷണ ഏജന്‍സികള്‍ അപ്പാടെ പരാജയപ്പെട്ടു. മാത്രമല്ല സ്വര്‍ണ്ണ കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആദ്യം ബി.ജെ.പി. പറഞ്ഞപ്പോള്‍ എന്തായിരുന്നു ബഹളം, ഒരു സഖാവ് ഉദ്യോഗസ്ഥനെ കൊണ്ട് തിരിച്ച് പറയിപ്പിച്ചു, ഭീഷണി മുഴക്കി ആക്രോശിച്ചു. ഇപ്പൊ എന്തായി ത്രയങ്ങളെ? എല്ലാ ക്യാപ്‌സൂളും പാഴായില്ലെ? പലതും എക്‌സ്പയറി ഡേറ്റും കഴിഞ്ഞില്ലേ?

ഇനി പുതിയത് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അന്വേഷണ ഏജന്‍സികള്‍ എ.കെ.ജി. സെന്ററില്‍ കയറുമോ എന്നും അറിയില്ല. ഒരു കാര്യം സി.പി.എം. നേതൃത്വം മനസ്സിലാക്കിയാല്‍ നന്ന്, കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന്റെ ഭരണമല്ല, തല്‍ക്കാലം വരാനും ഇടയില്ല നോക്കി കണ്ട് നിന്നാല്‍ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ പോകില്ല: വല്ലാതെ അടവുനയം കാട്ടി രാജ്യവിരുദ്ധ പ്രസ്താവനകളുമായി ഇറങ്ങിയാല്‍ സി.പി.എം. ഓര്‍മ്മയില്‍ മാത്രമാകും

Content Highlights: BJP spoke person B.Gopalakrishnan reacts over M.Sivasankar's Custody

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section
Most Commented