എം. പി. വീരേന്ദ്രകുമാറിന് കേരളനിയമസഭ അർപ്പിച്ച ചരമോപചാരത്തിന്റെ ഫലകം വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാറിന് വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള സമർപ്പിക്കുന്നു | ഫോട്ടോ: കെ. കെ. സന്തോഷ് കുമാർ
കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും മാതൃഭൂമി മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന് കേരളനിയമസഭ അര്‍പ്പിച്ച ചരമോപചാരത്തിന്റെ ഫലകം ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ ഏറ്റുവാങ്ങി. വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയാണ് ഫലകം വീട്ടിലെത്തി സമര്‍പ്പിച്ചത്. പതിനാലാം കേരളനിയമസഭയുടെ ഓഗസ്റ്റ് 24-ന് ചേര്‍ന്ന ഇരുപതാം സമ്മേളനമാണ് വീരേന്ദ്രകുമാറിന് ചരമോപചാരമര്‍പ്പിച്ചത്.
1987-ല്‍ കല്‍പറ്റ നിയോജകമണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായ വീരേന്ദ്രകുമാര്‍ വനംമന്ത്രിയായി ചുമതലയേറ്റപ്പോള്‍ വനവൃക്ഷങ്ങള്‍ മുറിക്കരുതെന്ന ഉത്തരവാണ് ആദ്യം പുറപ്പെടുവിച്ചതെന്ന് ചരമോപചാരത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് ഭാരതീയആത്മീയതയിലെ വിമോചനസാധ്യതകള്‍ തേടിയിരുന്ന ചിന്തയുടെ വാഹകനായിരുന്നു അദ്ദേഹം. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സൂക്ഷ്മദര്‍ശിയായ പോരാളിയായിരുന്നു. സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ നെഞ്ചേറ്റിയ കരുത്തനായ രാഷ്ട്രീയനേതാവിനെയും വിവിധമേഖലകളില്‍ പാണ്ഡിത്യമുണ്ടായിരുന്ന ബഹുമുഖപ്രതിഭയെയുമാണ് വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. നിയമസഭാംഗം, ലോക്സഭാംഗം, രാജ്യസഭാംഗം, മന്ത്രി, എഴുത്തുകാരന്‍, മാധ്യമസ്ഥാപനമേധാവി തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്റെ സംഭാവനകളും ചരമോപചാരത്തില്‍ ചൂണ്ടിക്കാട്ടി.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..