കെ.മുരളീധരൻ|ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനം തലമുറ മാറ്റത്തിന്റെ തുടക്കമാണെന്ന് കെ. മുരളീധരന്‍ എം.പി. കോണ്‍ഗ്രസിന്റെ എല്ലാ എം.എല്‍.എമാരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെ ഫലമാണ് സതീശന്റെ നിയമനം. ഗ്രൂപ്പുകള്‍ക്ക് അതീതമായിതന്നെയാണ് സതീശന്റെ നിയമനമെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ്സില്‍ പണ്ടും ഗ്രൂപ്പുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. പക്ഷെ പണ്ടൊക്കെ പ്രവര്‍ത്തന ശൈലിയുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റുമുട്ടല്‍. തിരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടാവും. എന്നാല്‍ ഇന്ന് എല്ലാ കാര്യത്തിലും ഗ്രൂപ്പിന്റെ അതിപ്രസരമാണ്. അതിന്റെ ഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി ഭരണം മാറുമെന്നത് ഭരണഘടനാ ബാധ്യതയാണ് എന്ന രീതിയിലാണ് പലരും ചിന്തിച്ച് പോന്നത്. എന്നാല്‍ അങ്ങനെയല്ല എന്നതിന്റ തെളിവാണ് പരാജയം. ഇത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മുരളീധരന്‍ പ്രതികരിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..