'എഴുത്തുകാരെ വേഗം മറന്നുപോകുന്നു; സ്മാരകങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് മാത്രം '- എം. മുകുന്ദന്‍


പക്ഷേ, മുന്നോട്ടുപോയില്ല. ഓര്‍മകള്‍ നിലനിര്‍ത്താന്‍ സ്മാരകങ്ങള്‍വേണം. പാരീസ് സന്ദര്‍ശിച്ചപ്പോള്‍ തന്നെ കൊണ്ടുപോയത് ഒരു സെമിത്തേരി കാണാനാണ്.

എം. മുകുന്ദൻ

വടകര: കേരളത്തില്‍ സ്മാരകങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കും നേതാക്കള്‍ക്കും മാത്രമായി മാറുന്നുവെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു. ചെറിയൊരു രാഷ്ട്രീയനേതാവിനുവരെ സ്മാരകമുണ്ടാകും. പക്ഷേ, വലിയ എഴുത്തുകാര്‍ക്ക് ഉണ്ടാകില്ല. അഞ്ചുവര്‍ഷമായിട്ടും പുനത്തില്‍ കുഞ്ഞബ്ദുള്ളയെപോലൊരു എഴുത്തുകാരന് സ്മാരകമുണ്ടാക്കാന്‍ സാധിച്ചില്ലെന്നത് കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരകട്രസ്റ്റ് വടകരയില്‍ സംഘടിപ്പിച്ച പുനത്തിലിന്റെ അഞ്ചാം ചരമവാര്‍ഷികാചരണം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

''എഴുത്തുകാരെ നാം വേഗം മറന്നുപോകുന്നുണ്ട്. കുഞ്ഞീക്കയ്ക്ക് ഒരു സ്മാരകം നിര്‍മിക്കാന്‍ നേരത്തേ ആലോചിച്ചിരുന്നു. പക്ഷേ, മുന്നോട്ടുപോയില്ല. ഓര്‍മകള്‍ നിലനിര്‍ത്താന്‍ സ്മാരകങ്ങള്‍വേണം. പാരീസ് സന്ദര്‍ശിച്ചപ്പോള്‍ തന്നെ കൊണ്ടുപോയത് ഒരു സെമിത്തേരി കാണാനാണ്.ഇവിടെയാണ് വിക്ടര്‍ ഹ്യൂഗോയും വോള്‍ട്ടയറുമെല്ലാം അന്ത്യവിശ്രമം കൊള്ളുന്നത്. ഇതേപോലെ ഇവിടെയും വലിയ എഴുത്തുകാര്‍ക്കായി പൊതുശ്മശാനമുണ്ടാക്കാമെന്ന് മുകുന്ദന്‍ പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ പരസ്പരം കലഹിച്ചവരായിരിക്കാം. മരിച്ചാല്‍ അവരെല്ലാം ഒന്നിച്ചുകിടക്കട്ടെ.

അടുത്ത ചരമവാര്‍ഷികത്തിന് ഒത്തുകൂടുമ്പോഴേക്കും കുഞ്ഞീക്കയുടെ സ്മാരകത്തിന്റെ പ്രവൃത്തി തുടങ്ങിയിരിക്കണം. വലിയ എഴുത്തുകാരനായ പുനത്തിലിന് ചെറിയൊരു സ്മാരകമെങ്കിലും പണിയാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം എന്തിനാണ് എഴുത്തുകാരായും വായനക്കാരായും ജീവിക്കുന്നത്''- മുകുന്ദന്‍ ചോദിച്ചു. വി.ടി. മുരളി അധ്യക്ഷനായി. ഡോ. പി. പവിത്രന്‍ പുനത്തില്‍ അനുസ്മരണപ്രഭാഷണം നടത്തി. ടി. രാജന്‍, രാജേന്ദ്രന്‍ എടത്തുംകര, കെ.സി. പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: m mukundan says monuments are only for political leaders not writers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented