മുകേഷ് എംഎൽഎ | Photo: facebook.com/mukeshcineactor
കൊല്ലം: ലോക്ഡൗണ്‍ ദിവസം കായംകുളത്ത് കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ തനിക്കും പര്‍ദ്ദ ധരിച്ചെത്തിയ അമ്മയ്ക്കും വസ്ത്രത്തിന്റെ പേരില്‍ പോലീസില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന യുവാവിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. കേരള പോലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ചാത്തന്നൂര്‍ സ്വദേശിയായ അഫ്സല് മണിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
പോലീസിനെതിരെ പോസ്റ്റിട്ട യുവാവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കൊല്ലത്തെ എല്‍ഡിഎഫ് എംഎല്‍എ മുകേഷ്. പണ്ട് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ തെറി വിളിച്ച് കമന്റ് ഇട്ടത് ഇതേ യുവാവാണെന്ന് മുകേഷ് വ്യക്തമാക്കുന്നു. അന്ന് തന്തക്ക് വിളിച്ച് മറുപടി കൊടുത്തതിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മുകേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്
ചില കണക്കുകൂട്ടലുകള്‍
അത് തെറ്റാറില്ല..ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്... അന്ന് ഇവന്റെ പേര് ആര്യന് മിത്ര എന്നായിരുന്നു...
Content Highlights: m mukesh fb post against the guy who posted a note against kerala police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..