തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുത പ്രതിസന്ധിയുണ്ടായേക്കുമെന്നും ആവശ്യമെങ്കില്‍ പുറത്തുനിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുമെന്നും മന്ത്രി എം.എം.മണി. ഭേദപ്പെട്ട മഴ ലഭിച്ചിട്ടും സംസ്ഥാനം വൈദ്യുത പ്രതിസന്ധിയിലാണെന്ന മാതൃഭൂമി വാര്‍ത്ത മന്ത്രി സ്ഥിരീകരിച്ചു. 

പ്രതിസന്ധി ഒഴിവാക്കാനും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനും ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

21 ഓളം പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തെ ചതിച്ചുവെന്നും മന്ത്രി എം.എം.മണി ആരോപിച്ചു. കേരളത്തിന് നല്ലത് ജലവൈദ്യുത പദ്ധതികളാണെന്ന് പറഞ്ഞ മന്ത്രി അതിരപ്പള്ളിക്ക് വേണ്ടി ശക്തമായി വാദിച്ചു.