ഇടുക്കി: ദേവികുളം സബ് കളക് ടര്‍ ശ്രീറാം വെങ്കിട്ടരാമിനെ ഊളമ്പാറയ്ക്ക് വിടണമെന്ന് മന്ത്രി എംഎം മണി. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ഒരു പൊതുയോഗത്തിലായിരുന്നു മണിയുടെ ഈ കടന്നാക്രമണം.
ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്തിടത്താണ്. അത് പൊളിക്കാന്‍ ഒരു കോന്തന്‍ വന്നാല്‍ അവന് തലയ്ക്ക് സുഖമില്ല അവനെ ഊളമ്പാറയ്ക്ക് വിടണം. നേരെ ചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത് അതാണ്-മണി പറഞ്ഞു.
ഇവിടെ വിശ്വാസികള്‍ ആരും ഭൂമി കൈറിയിട്ടില്ല. അയോധ്യയിലെ പള്ളിപൊളിച്ചത് പോലെയാണ് കുരിശ് പൊളിച്ചത്. ആര്‍.എസ്.എസ്സുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ് കളക് ടര്‍ കുരിശ് പൊളിച്ചത്. ആര്‍എസ്എസിന് കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ട് വരേണ്ട.
ആര്‍എസ്എസിന് വേണ്ടി ഉപജാപം നടത്തുകയാണ് സബ് കളക് ടര്‍ ചെയ്യുന്നത്. ഞങ്ങള്‍ കളക് ടര്‍ക്കും സബ് കളക് ടര്‍ക്കുമൊപ്പമല്ല, ജനങ്ങള്‍ക്കൊപ്പമാണ്. റവന്യു വകുപ്പിനെതിരെ അതിരൂക്ഷമായ ആക്രമണമാണ് പ്രസംഗത്തില്‍ മണി നടത്തിയത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..