എം.എം.മണിയുടെ കാറിന്റെ ടയര്‍ ഓട്ടത്തിനിടെ ഊരിത്തെറിച്ചു; അപകടമുണ്ടാകുന്നത് നാലാം തവണ


കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമേട്ട് ചെക്ക്‌പോസ്റ്റിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി.

എംഎം മണി |ഫോട്ടോ:മാതൃഭൂമി

കമ്പംമേട്ട് : എം.എം.മണി എം.എല്‍.എയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. വാഹനത്തിന്റെ പിന്‍വശത്തെ ഇടതുഭാഗത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമേട്ട് ചെക്ക്‌പോസ്റ്റിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. എം.എം.മണിയും പി.എ.മാരുമാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച രാവിലെ കൂട്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കമ്പംമെട്ടിലെ ശാഖയുടെ ഉദ്ഘാടനത്തിനായി എത്തുന്നതിനിടെയാണ് അപകടം നടന്നത്. ഇങ്ങനെ വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടമുണ്ടാകുന്നത് നാലാംതവണയാണ്. തുടര്‍ന്ന് പരിപാടി സ്ഥലത്തേയ്ക്ക് അദ്ദേഹം നടന്നുപോയി.അപകടങ്ങളെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടയറിന്റെ നട്ടുകള്‍ ഊരിയ നിലയിലും ഒടിഞ്ഞു മാറിയ നിലയിലും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. ഇന്നോവ ക്രിസ്റ്റാ കാറാണ് അദ്ദേഹമുപയോഗിക്കുന്നത്. ശേഷം ടയര്‍ മാറ്റി ആ വാഹനത്തില്‍ തന്നെ യാത്ര അദ്ദേഹം തുടര്‍ന്നു.



ഇതിന് മുന്‍പും സമാനമായി രീതിയില്‍ എം.എല്‍.എയുടെ കാറിന് അപകടം സംഭവിച്ചിട്ടുണ്ട്. 2018 മേയ് 26 നു കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനു സമീപം കല്‍കൂന്തലില്‍ വെച്ചു എം.എം.മണി സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നി നീങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന് എസ്‌കോര്‍ട്ടിനെത്തിയ പൊലീസും, അദ്ദേഹത്തിന്റെയൊപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ പിന്നിലെ ടയറിന്റെ നട്ടില്‍ ഒന്നു ഊരിയപ്പോയ നിലയിലും, മറ്റൊന്നുപകുതി ഊരിയ നിലയിലും കണ്ടെത്തിയത്. അന്നും പൊലീസും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് നട്ടുകള്‍ മുറുക്കിയശേഷമാണ് യാത്ര തുടര്‍ന്നത്.

ഔദ്യോഗിക വാഹനത്തിന്റെ ചക്രത്തിന്റെ നട്ടുകള്‍ ഊരിയപ്പോയ സംഭവത്തില്‍ കൊലപാതക ശ്രമം വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്നീട് എഴുതി തള്ളി. ഇതിന് ശേഷവും മന്ത്രിയായിരുന്ന സമയത്തു തന്നെ മറ്റൊരു തവണയും ചക്രത്തിന്റെ നട്ടുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയിരുന്നു. എം.എല്‍.എ. ആയ ശേഷം രണ്ടാംതവണയാണ് വാഹനം സമാനമായരീതിയില്‍ അപകടത്തില്‍പ്പെടുന്നത്. എം.എം.മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ച് മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റ സംഭവവും നടന്നിരുന്നു. അന്ന് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.


Content Highlights: m m mani,car accident, tyre issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented