ഒരു മഹതിക്ക് സംഭവിച്ചത് അവരുടെ വിധി; കെ.കെ രമയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി എം.എം മണി


എം.എം. മണി, കെ.കെ.രമ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കെ.കെ.രമ എംഎല്‍എയ്‌ക്കെതിരേ നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി എം.എം.മണി. 'ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല' - എം.എം.മണി നിയമസഭയില്‍ പറഞ്ഞു. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.

' ഇവിടെ ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്കെതിരേ, ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെതിരേ. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയത് അവരുടെ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല. അതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം ജനങ്ങളെ പീഡിപ്പിച്ചയാളാണ് ആഭ്യന്ത്രരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്നാണ് എന്റെ ആഭിപ്രായം', - മണി പറഞ്ഞു.

എം.എം.മണിയുടെ പരാമര്‍ശത്തേത്തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷം ബഹളംവെച്ചു. പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനേ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. തുടര്‍ന്ന്, എം.എം. മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാതെ സഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlights: M M Mani against K. K. Rema in niyamasabha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented