എം ലിജു | photo: mathrubhumi news|screen grab
അലപ്പുഴ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിന് മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാണിച്ച് അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം. ലിജുവിന്റെ കുത്തിയിരിപ്പ് സമരം. സെന്റ് ജോസഫ് സ്‌കൂളിലെ സ്‌ട്രോങ് റൂം കേന്ദ്രത്തില്‍ ലിജു കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടിങ് യന്ത്രങ്ങള്‍ സ്ഥിരമായി സൂക്ഷിക്കുന്ന രീതിയിലല്ല അമ്പലപ്പുഴയിലെ സ്‌ട്രോങ് റൂമിലെ സുരക്ഷയെന്നാണ് ലിജുവിന്റെ ആരോപണം.
സ്‌ട്രോങ് റൂമിന് സാധാരണ രീതിയിലുള്ള സുരക്ഷ ഒരുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ അനുവദിക്കുന്നില്ലെന്നും ലിജു ആരോപിച്ചു. സ്‌ട്രോങ് റൂമിന്റെ വാതിലിന് പുറത്ത് പലക അടിച്ച് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ അനുവദിക്കുന്നില്ല. ജില്ലാ തിരഞ്ഞെടുപ്പ് അധികൃതരും കോണ്‍ഗ്രസിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിരീക്ഷകന്‍ ഇതിന് തയ്യാറാകുന്നില്ലെന്നും ലിജു ആരോപിച്ചു.
ലിജുവിനെ അനുനയിപ്പിക്കുന്നതിനായി റിട്ടേണിങ് ഓഫീസര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നാളെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചത്. അതേസമയം പുതിയ സാഹചര്യത്തില്‍ ഇന്നുതന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കുമെന്നാണ് വിവരം.
ലിജുവിന്റെ സമരത്തിന് പിന്നാലെ എല്‍.ഡി.എഫും സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. അമ്പലപ്പുഴയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എച്ച്. സലാമിന്റെ ബൂത്ത് ഏജന്റും സ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെ അകത്തേക്ക് കടത്തിവിട്ടില്ല.
content highlights: M Liju alleged that the Strong Room in Ambalapuzha was not adequately secured
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..