തിരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം- എം.കെ. മുനീര്‍


എം.കെ. മുനീർ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് എം.കെ. മുനീര്‍. മുസ്ലീം ലീഗിന് തെറ്റ് പറ്റിയോ എന്ന് ഞങ്ങള്‍ ആത്മപരിശോധന നടത്തുന്നത് പോലെ, കോണ്‍ഗ്രസ് അതിശക്തമായ ആത്മപരിശോധന നടത്തണം. അത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനും ഐക്യജനാധിപത്യ മുന്നണിയുടെ നിലനില്‍പ്പിനും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കൃത്യമായ ധ്രുവീകരണമുണ്ടാക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു എന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും മുനീര്‍ പറഞ്ഞു. എസ്.ഡി.പി.ഐ. അടക്കം സംഘടനകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. നേമത്ത് എസ്.ഡി.പി.ഐ. എടുത്ത നിലപാട്, ഒരു മണ്ഡലത്തില്‍ മാത്രമായി എടുത്ത നിലപാടായി കാണുന്നില്ല. പല സ്ഥലത്തും അങ്ങനെയുള്ള അന്തർധാരകള്‍ ഉണ്ടായിട്ടുണ്ടെന്നും എം.കെ. മുനീര്‍ ആരോപിച്ചു.

മറ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടായ ഇടിവ് നോക്കുമ്പോള്‍ അധികം പരിക്കില്ലാതെ മുസ്ലീം ലീഗ് പിടിച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വമേധയാ, കോഴിക്കോട് സൗത്ത് വിട്ടുപോയതല്ല.പാര്‍ട്ടി പറഞ്ഞതിനാലാണ് കൊടുവള്ളിയില്‍ പോയി മത്സരിച്ചത്. സൗത്ത് അനുകൂലമായി നിന്ന മണ്ഡലമാണെന്നും എന്തുകൊണ്ട് തോല്‍വി സംഭവിച്ചു എന്ന് ആഴത്തില്‍ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വനിതാ സ്ഥാനാര്‍ഥിയെ പരീക്ഷിച്ചതാണോ കോഴിക്കോട് സൗത്തിലെ പരാജയത്തിന് കാരണമെന്ന ചോദ്യത്തിന് അങ്ങനെ വിലയിരുത്തേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇടതുപക്ഷത്തിന് അനുകൂലമായി വലിയൊരു തരംഗം വന്ന തിരഞ്ഞെടുപ്പില്‍, കോഴിക്കോട് ജില്ലയില്‍ അതിനെ അതിജീവിക്കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: M. K. Muneer, congress and muslim league, assembly election

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented