'ശ്രീനന്ദ ചിരിയ്ക്കട്ടെ,വിടര്‍ന്ന കണ്ണുകളോടെ'; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് ജയചന്ദ്രനും ഹരിനാരായണനും


സുഹൃത്തിന്റെ അസുഖ ബാധിതയായ മകള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കിയതിനാണ് ഇരുവരും മന്ത്രിയെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. 

വീണാ ജോർജ്, എം ജയചന്ദ്രൻ, ബികെ ഹരിനാരായണൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദിച്ച് സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഗാനരചയിതാവ് ഹരിനാരായണനും. സുഹൃത്തിന്റെ അസുഖ ബാധിതയായ മകള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കിയതിനാണ് ഇരുവരും മന്ത്രിയെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

പാലക്കാട് താരേക്കാട് മോയിന്‍സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീനന്ദയുടെ ചികിത്സയ്ക്കാണ് സഹായവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയത്. എട്ടു വയസ്സ്‌കാരിയായ ശ്രീനന്ദ നാല് വയസ്സ് മുതല്‍ ടെപ്പ് വണ്‍ പ്രമേഹ രോഗിയാണ്. ശ്രീനന്ദയുടെ ഷുഗര്‍ ലെവല്‍ ചിലപ്പോള്‍ 620ന് മുകളിലേക്ക് പോകും. ചിലപ്പോള്‍ താഴ്ന്ന് 27 ലേക്കും എത്തും. ക്ലാസിലിരുക്കുന്ന സമയത്താണ് പലപ്പൊഴും ഇത് സംഭവിക്കാറ്. ഹൈപ്പോ സ്റ്റേജിലെത്തിയാല്‍ കുട്ടി മുഖമൊക്കെ കോടി നിലത്തു വീഴും .ഉടന്‍ ടീച്ചര്‍മാര്‍ വീട്ടിലേക്ക് വിളിക്കും. അച്ഛനോ അമ്മയോ ചെന്ന് ഗ്ലൂക്കോസ് പൊടി കലക്കി കൊടുക്കും .പിന്നെ മണിക്കൂര്‍ നേരം കുട്ടി തളര്‍ന്ന് കിടന്നശേഷമേ ഉണരൂ. അതുകൊണ്ട് മാതാപിതാക്കള്‍ എപ്പോഴും ചുറ്റുവട്ടത്തു തന്നെ കാണും. ഇങ്ങനൊരുവസ്ഥയില്‍ ദൂരസ്ഥലത്ത് ജോലിക്ക് പോവാനാവാത്തതിനാല്‍ അടുത്ത് തന്നെയുള്ള ഒരു വീട്ടില്‍ ഡ്രൈവറായി നില്‍ക്കുകയാണ് സുരേഷ് .ശ്രീനന്ദയുടെ അമ്മയും കുട്ടിയെ പരിചരിച്ചുകൊണ്ട് ജോലിക്ക് പോകാനാവാതെ കഴിയുന്നു.

ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇന്‍സുലിന്‍ കൊടുക്കണം, നിത്യേന രാവിലെ ഏഴുമണി തൊട്ട് പുലര്‍ച്ചെ രണ്ട് മണി വരെ 8 നേരങ്ങളിലായി ഷുഗര്‍ ചെക്ക് ചെയ്യണം. ചികിത്സാചെലവ് തന്നെ ഭീമമായ ഒരു തുക വരും. സര്‍ക്കാരിന്റെ മധുരമിഠായി പദ്ധതിയില്‍ നിന്ന് കുട്ടിക്ക് രണ്ട് മാസം കൂടുമ്പോള്‍ ഇന്‍സുലിന്‍ ലഭിക്കുന്നുണ്ട് .പക്ഷെ രോഗത്തിന്റെ അവസ്ഥ കാരണം അതു പോരാതെ വരുന്നു. തുച്ഛമായ തന്റെ ശമ്പളം വച്ച് സുരേഷിന് ഒന്നും ചെയ്യാനാവുന്നില്ല. അസുഖത്തിന് ശാശ്വത പരിഹാരമായി വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത് ഇന്‍സുലിന്‍ പമ്പ് ഘടിപ്പിക്കലാണ്. ഏഴ് ലക്ഷം രൂപയാണ് ഇതിന് ചെലവ്. കൂടാതെ പരിപാലനെ ചെലവ് പ്രതിമാസം പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ വരും. സുരേഷിനെ കൊണ്ട് ഇതൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഇക്കാര്യം ഹരിനാരായണന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ഇടപെട്ട് ചികിത്സയ്ക്ക് സൗകര്യങ്ങളൊരുക്കിയത്.

എം ജയചന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സുരേഷ് എന്റെ സുഹൃത്താണ്. സുരേഷിന്റെ മകളാണ് ശ്രീനന്ദ.
പാലക്കാട് താരേക്കാട് മോയിന്‍സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്,
എട്ടു വയസ്സ്‌കാരിയായ ശ്രീനന്ദ.
4 വയസ്സ് മുതല്‍ Type 1 ഡയബറ്റിക് patient ആണ് ഈ കുഞ്ഞു മകള്‍.( പ്രമേഹരോഗികള്‍ക്ക് / ഈ രോഗത്തെ കുറിച്ച് മനസിലാക്കിയവര്‍ക്ക് അറിയാം ഇതിന്റെ വിഷമാവസ്ഥ ).
ശ്രീനന്ദയുടെ ഷുഗര്‍ ലെവല്‍ ചിലപ്പോള്‍ 620 നൊക്കെ മുകളിലേക്ക് പോകും. ചിലപ്പോള്‍ താഴ്ന്ന് 27 ലേക്കും ( Hypo) എത്തും.
ക്ലാസിലിരുക്കുന്ന സമയത്താണ് പലപ്പൊഴും ഇത് സംഭവിക്കാറ്. ഹൈപ്പോ സ്റ്റേജിലെത്തിയാല്‍ കുട്ടി മുഖമൊക്കെ കോടി നിലത്തു വീഴും .ഉടന്‍ ടീച്ചര്‍മാര്‍ വീട്ടിലേക്ക് വിളിക്കും. അച്ഛനോ അമ്മയോ ഓട്ടോയെടുത്ത് ചെല്ലും. ഗ്ലൂക്കോസ് പൊടി കലക്കി കൊടുക്കും .പിന്നെ മണിക്കൂര്‍ നേരം കുട്ടി തളര്‍ന്ന് കിടക്കും. അതിനുശേഷമേ ഉണരൂ. അപ്പോള്‍ ഷുഗര്‍ ലെവല്‍ കൂടാന്‍ തുടങ്ങും. ഇത് പലപ്പോഴും ഒരു പതിവാണ്. അതുകൊണ്ട് മാതാപിതാക്കള്‍ ചുറ്റുവട്ടത്തു തന്നെ കാണും എപ്പോഴും. ഒരു വിളി പ്രതീക്ഷിച്ച് . വാടക വീട്ടിലാണ് സുരേഷും കുടുംബവും താമസം. ഇങ്ങനൊരുവസ്ഥയില്‍ ദൂരസ്ഥലത്ത് ജോലിക്ക് പോവാനാവാത്തതിനാല്‍ അടുത്ത് തന്നെയുള്ള ഒരു വീട്ടില്‍ private vehicle ഡ്രൈവറായി നില്‍ക്കുകയാണ് സുരേഷ് . കുഞ്ഞിന്റെ അമ്മയാണങ്കില്‍ സദാ നേരം അവളെ പരിചരിച്ചുകൊണ്ട് ജോലിക്ക് പോകാനാവാതെ കഴിയുന്നു.

ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇന്‍സുലിന്‍ കൊടുക്കണം ( ഹ്യുമലോഗും, ലാന്റ്‌സ് ഉം ) , നിത്യേന രാവിലെ ഏഴുമണി തൊട്ട് പുലര്‍ച്ചെ രണ്ട് മണി വരെ 8 നേരങ്ങളിലായി ഷുഗര്‍ ചെക്ക് ചെയ്യണം . ചികിത്സാചെലവ് തന്നെ ഭീമമായ ഒരു തുക വരും. സര്‍ക്കാരിന്റെ മധുരമിഠായി പദ്ധതിയില്‍ നിന്ന് കുട്ടിക്ക് രണ്ട് മാസം കൂടുമ്പോള്‍ ഇന്‍സുലിന്‍ ലഭിക്കുന്നുണ്ട് .പക്ഷെ രോഗത്തിന്റെ അവസ്ഥ കാരണം അതു പോരാതെ വരുന്നു. തുച്ഛമായ തന്റെ ശമ്പളം വച്ച് സുരേഷിന് ഒന്നും ചെയ്യാനാവുന്നില്ല.
ഈ അസുഖത്തിന് ശാശ്വത പരിഹാരമായി വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത് ഇന്‍സുലിന്‍ പമ്പ് ഘടിപ്പിക്കലാണത്രെ .
അതിന് 7 ലക്ഷം രൂപവരും ;
മാത്രമല്ല അതിന്റെ maintenance
cost പ്രതിമാസം പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ വരുമത്രെ .
സുരേഷിനെ കൊണ്ട് ഇതൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് .

എനിക്ക് ആകാവുന്ന വിധത്തിലൊക്കെ സുരേഷിന് സഹായങ്ങള്‍ ചെയ്യാറുണ്ട്. സുഹൃത്തുക്കളോട് പറയാറുമുണ്ട്. സുരേഷിനെക്കുറിച്ച് പ്രിയപ്പെട്ട ഹരിയോട് ( ബി.കെ ഹരിനാരായണന്‍ ) പറഞ്ഞിരുന്നു.
ഹരി അത് ആരോഗ്യമന്ത്രി വീണാജോര്‍ജിനെ അറിയിച്ചു.
മന്ത്രി സുരേഷിന്റെ കുടുംബത്തെ
വിളിച്ച് താഴെ പറയുന്ന കാര്യങ്ങളില്‍ ഉറപ്പ് കൊടുത്തിട്ടുണ്ട്.

* ശ്രീനന്ദക്ക് വേണ്ട ഇന്‍സുലിനും അനുബന്ധ മരുന്നുകളും രണ്ടുമാസം എന്ന കണക്കില്ലാതെ ആവശ്യാനുസരണം ലഭ്യമാക്കും .
അത് തൃശ്ശൂരില്‍ പോയി വാങ്ങേണ്ടതില്ല പാലക്കാട് നിന്ന് തന്നെ ലഭിക്കും

*മരുന്ന് എപ്പോള്‍ തീര്‍ന്നാലും / എന്ത് സഹായത്തിനും RBSK വളണ്ടിയേഴ്‌സിനെ വിളിക്കാം.
ഒരു നഴ്‌സ്, Locality യില്‍ തന്നെ ഉണ്ടാകും

* രക്ഷിതാക്കള്‍ പറഞ്ഞ പ്രകാരം കുട്ടിയുടെ സ്‌കൂളില്‍ ടീച്ചേഴ്‌സിന് ഈ രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും ( Hypo കണ്ടീഷന്‍ വരുമ്പോള്‍ പെട്ടെന്ന് അലര്‍ട്ട് ആവാനായി )

* രണ്ടാഴ്ച കുട്ടിയുടെ കണ്ടീഷന്‍ monitor ചെയ്ത് document ചെയ്യും .
അതിനെ അടിസ്ഥാനപ്പെടുത്തി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സിലെ വിദഗ്ധരുമായി ചര്‍ച്ചചെയ്ത് , ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ ( ഇന്‍സുലിന്‍ പമ്പാണങ്കില്‍ അത് ) അത് കുട്ടിക്ക് ലഭ്യമാക്കും

ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വേഗത്തിലുള്ള നടപടിയില്‍ എനിക്ക് ഏറെ സന്തോഷം തോന്നുന്നു .
ശ്രീനന്ദയെപ്പോലുള്ള നിരവധി കുഞ്ഞുങ്ങളുണ്ട് . ഇതുപോലെ അസുഖമുള്ളവര്‍ .അവര്‍ക്കെല്ലാം സര്‍ക്കാരിന്റെ സഹായം ഉണ്ടാവട്ടെ.

വലിയൊരു salute ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന് / ഡോക്ടര്‍മാര്‍ക്ക് / ആരോഗ്യവകുപ്പിന് / സര്‍ക്കാരിന്

Content Highlights: m jayachandran and harinarayanan praise health minister veena george


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented