-
കോട്ടയം: കോട്ടയം ജില്ലയുടെ 46-ാമത്തെ കളക്ടറായി എം.അഞ്ജന ചുമതലയേറ്റു. ആലപ്പുഴ കളക്ടറായിരുന്ന അഞ്ജനയെ പി.കെ.സുധീർ ബാബു വിവരമിച്ചതിനെ തുടർന്നാണ് കോട്ടയം കളക്ടറായി നിയമിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലുമാണ് ആദ്യ ഘട്ടത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ ജില്ല ഇതുവരെ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അനുവദിക്കപ്പെട്ട ഇളവുകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് അതീവ ജാഗ്രത നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണം -അവര്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ പത്തിന് എത്തിയ പുതിയ കളക്ടറെ അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് എ.ഡി.എം അനില്‍ ഉമ്മനില്‍നിന്ന് ചുമതല ഏറ്റെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..