തീപ്പിടിത്തമുണ്ടായപ്പോൾ അണയ്ക്കാൻശ്രമിക്കുന്ന അഗ്നിരക്ഷാസേനാംഗങ്ങൾ, എം. അനിൽകുമാർ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ബ്രഹ്‌മപുരം തീപ്പിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴയിട്ട നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി കൊച്ചി മേയര്‍ എം. അനില്‍കുമാര്‍. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വിശദമായ വാദം കേള്‍ക്കുമെന്നാണ് കരുതിയിരുന്നതെന്നും മേയര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഉത്തരവില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്ന് അനില്‍കുമാര്‍ പറഞ്ഞു. 2012 മുതല്‍ നിലവിലുള്ള പ്ലാന്റിന്റെ അപര്യാപ്തത ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2020 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി 14 കോടി രൂപ നഗരസഭയുടെ മേലെ പിഴ ചുമത്തിയതിന് സ്റ്റേ വാങ്ങിയതിനെക്കുറിച്ചും ഉത്തരവ് വ്യക്തമാക്കുന്നുണ്ടെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.
'വേസ്റ്റ് മാനേജ്മന്റ് റൂള്‍സ് അനുസരിച്ച് ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കണമെന്നത് ഉത്തരവിലുണ്ട്. എന്നാല്‍ ഇതിന് നേര്‍വിപരീതമായ നയമായിരരുന്നു 2010 മുതല്‍ സ്വീകരിച്ചത്. ഇതില്‍ മാറ്റം കൊണ്ടുവരാന്‍ ഈ ഭരണസമിതിയ്ക്കും കഴിഞ്ഞില്ല എന്നത് സത്യമാണ്. എന്നാല്‍ കോവിഡും തിരഞ്ഞെടുപ്പുമുണ്ടായ വര്‍ഷങ്ങളിലെ ഭരണസമിതി മാത്രമാണ് ഇതിന് ഉത്തരവാദി എന്ന് പറയുന്നത് തെറ്റാണ്'- എം. അനില്‍കുമാര്‍ പറഞ്ഞു.
.
Content Highlights: m anilkumar speaks on the fine imposed by ngt on corporation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..