പ്രസന്ന (ഇടത്) എം.എ യൂസഫലി
കൊച്ചി: വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ജി.സി.ഡി.എ (ഗ്രേറ്റര്‍ കൊച്ചിന് ഡെവല്പ്പ്മെന്റ് അതോറിറ്റി) പെരുവഴിയിലാക്കിയ പ്രസന്നയ്ക്ക് സഹായവുമായി വ്യവസായി എം.എ യൂസഫലി. മറൈന്‍ ഡ്രൈവില്‍ തട്ടുകട നടത്തിയിരുന്ന പ്രസന്ന ജി.സി.ഡി.എയില്‍ ഒടുക്കാനുള്ള മുഴുവന്‍ തുകയും നാളെ തന്നെ കൈമാറുമെന്നും യൂസഫലി പറഞ്ഞു.
വാടക നല്കാത്തവര്ക്കെതിരെ തത്കാലം നടപടി പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ജി.സി.ഡി.എയുടെ നടപടി മാതൃഭൂമി ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. താന്‍ അധികൃതരുമായി സംസാരിച്ചുവെന്നും പ്രസന്നയ്ക്ക് വഴിയില്‍ കിടക്കേണ്ട സാഹചര്യമുണ്ടാകരുത് എന്നുകരുതിയാണ് സഹായവുമായി മുന്നോട്ടു വന്നതെന്നും യൂസഫലി പറഞ്ഞു.
മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ എല്ലാവര്ക്കും സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നിന്ന് 2015ല്‍ പ്രത്യേക ഉത്തരവ് വാങ്ങിയാണ് പ്രസന്ന മറൈന്‍ ഡ്രൈവില്‍ തട്ടുകട നടത്തിയിരുന്നത്. ജീവിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല മകളെയോര്‍ത്താണ് താന്‍ ജീവിക്കുന്നതെന്നും ഒരു പെണ്‍കുട്ടിയെയും കൊണ്ട് തനിക്ക് യാചിക്കാന്‍ പറ്റുമോയെന്നും പ്രസന്ന ചോദിക്കുന്നു.
Content Highlights: M.A Yusuf Ali to help Prassanna pay her dues with GCDA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..