ഗാനരചയിതാവ് ബീയാർ പ്രസാദ് ഗുരുതരാവസ്ഥയിൽ; ചികിത്സാച്ചെലവിനായി സഹായം തേടി കുടുംബം


‘ഒന്നാംകിളി പൊന്നാൺകിളി...’, 'കേരനിരകളാടും ഒരുഹരിത ചാരുതീരം...', 'മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി...' തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ബീയാർ പ്രസാദ്

കുട്ടനാട്: മലയാളിത്തം നിറഞ്ഞ പാട്ടെഴുത്താൽ ആസ്വാദകഹൃദയങ്ങളിൽ ഇടംപിടിച്ച ബീയാർ പ്രസാദ് മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. ചികിത്സാച്ചെലവ് കണ്ടെത്താൻ കുടുംബം സഹായംതേടുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അദ്ദേഹം. ദിവസം ഒന്നരലക്ഷം രൂപയാണു ചെലവ്. ചലച്ചിത്രരംഗത്തെ കൂട്ടായ്മകളും സുഹൃത്തുക്കളും സഹായാഭ്യർഥനയുമായി രംഗത്തുവന്നിട്ടുണ്ട്.

രണ്ടുവർഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടർന്ന് പ്രസാദ് വിശ്രമത്തിലായിരുന്നു. ഇതിനിടെ, അദ്ദേഹത്തിന്റെ ചന്ദ്രോത്സവം എന്ന നോവൽ മാതൃഭൂമി പ്രസിദ്ധീകരിച്ചു. മറ്റൊരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലുമാണ്. കഴിഞ്ഞദിവസം ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. പരിശോധനയിൽ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു. ഭാര്യയും മകനുമാണ് ആശുപത്രിയിലുള്ളത്. മകൾ പഠിക്കാനായി യൂറോപ്പിലാണ്.1993-ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാൺകിളി...’, 'കേരനിരകളാടും ഒരുഹരിത ചാരുതീരം...', 'മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി...' തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

സുമനസ്സുകൾക്ക് ബീയാർ പ്രസാദിന്റെ ഭാര്യ സനിതാ പ്രസാദിന്റെ അക്കൗണ്ടിലേക്കു പണം നൽകാം. സനിതാ പ്രസാദ് (വിധു പ്രസാദ്), എസ്.ബി.ഐ. തെക്കേക്കര, മങ്കൊമ്പ്, അക്കൗണ്ട് നമ്പർ- 67039536722, ഐ.എഫ്.എസ്. കോഡ്- SBIN0071084. ഗൂഗിൾ പേ നമ്പർ- 9447101495.

Content Highlights: Lyricist Biyar Prasad on ventilator family seeking help


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented