മലബാർ എക്‌സ്പ്രസ്സ് ലഗ്ഗേജ് വാനിൽ ഉണ്ടായ തീപ്പിടിത്തം | Photo : Special Arrangement.
വര്‍ക്കല: മലബാര്‍ എക്‌സ്പ്രസിലെ തീപ്പിടിത്തത്തില്‍ ഒഴിവായത് വലിയ ദുരന്തം. തുടക്കത്തില്‍ തന്നെ തീപ്പിടിത്തം ശ്രദ്ധയില്‍ പെട്ടതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. ബോഗിയില്‍ നിന്ന് പുക ഉയര്‍ന്നതിനേതുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങല വലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി.
ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ പൂര്‍ണമായും ട്രെയിനില്‍ നിന്ന് മാറ്റി. തീ പിടിച്ച ബോഗി ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയതായാണ് വിവരം. തീ മറ്റ് കോച്ചുകളിലേക്ക് പടരുന്ന സാഹചര്യം ഒഴിവായെന്നും റെയില്‍വേ അറിയിച്ചു. തീപ്പിടിത്തത്തിനുള്ള കാരണം റെയില്‍വേ പരിശോധിച്ചു വരികയാണ്.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാര്‍ എക്‌സ്പ്രസിന്റെ മുന്‍ ഭാഗത്തുള്ള പാഴ്‌സല്‍ കോച്ചിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അനുമാനം. എന്നാല്‍ വാഹനങ്ങളടക്കമുള്ളവ പാഴ്‌സല്‍ വസ്തുക്കളില്‍ നിന്ന് തീ പടരാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
പാഴ്‌സല്‍ ബോഗിയില്‍ മാത്രമാണ് തീപ്പിടിത്തം ഉണ്ടായതെന്നും തുടക്കത്തില്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവാക്കാനായതെന്നും യാത്രക്കാരാനായ സുനില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രണ്ട് ബൈക്ക് പൂര്‍ണമായും കത്തി നശിച്ചതായി അദ്ദേഹം പറഞ്ഞു. ഇടവ സ്റ്റേഷന് തൊട്ടുമുന്നിലായാണ് ട്രെയിന്‍ നിര്‍ത്തിയതെന്നും യാത്രക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Luggage van of Malabar Express catches fire near Varkala; No casualties


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..