യുഎഇ സന്ദർശനത്തിൽ ബാഗ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി; മറന്നുവെന്ന് ശിവശങ്കറും സ്വപ്നയും


1 min read
Read later
Print
Share

പിണറായി വിജയൻ, എം ശിവശങ്കർ, സ്വപ്ന സുരേഷ് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: യുഎഇ സന്ദർശനത്തിനിടെ ബാഗ് മറന്നിട്ടില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴി. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ഒരു ബാഗ് കൊണ്ടു പോകാൻ മറന്നിരുന്നുവെന്നാണ് ശിവശങ്കര്‍ കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നത്.

അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗാണ് മറന്നത്. പിന്നീട് ഇത് കോൺസുൽ ജനറലിന്റെ സഹായത്തോടെ യുഎഇയിൽ എത്തിച്ചു എന്നായിരുന്നു കസ്റ്റംസിന് നൽകിയ മൊഴിയിൽ എം ശിവശങ്കർ പറഞ്ഞിട്ടുള്ളത്.

2016ൽ മുഖ്യമന്ത്രി യുഎഇ സന്ദർശനത്തിൽ കറൻസി കടത്തിയതായിട്ടാണ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. കറൻസി അടങ്ങിയ ഒരു ബാഗ് മറന്നുവെച്ചുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴി നൽകിയതിന് ശേഷമാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെ പൂർണ്ണമായും തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. യുഎഇ സന്ദർശനത്തിൽ ബാഗ് മറന്നുവെച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

Content Highlights: luggage bag forgot while cm uae visit controversy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arikomban

1 min

അരിക്കൊമ്പന്‍ ഇനി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍; പൂര്‍ണ ആരോഗ്യവാനെന്ന് അധികൃതര്‍

Jun 5, 2023


rahul

1 min

'നിങ്ങള്‍ പിണറായിയുടെ അഴിമതിക്യാമറ നിരീക്ഷണത്തിലാണ്'; മുന്നറിയിപ്പ് ബോര്‍ഡുമായി യൂത്ത് കോണ്‍ഗ്രസ്

Jun 5, 2023


fire

1 min

തിരുവനന്തപുരം ആര്യശാലയില്‍ കെട്ടിടത്തില്‍ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

Jun 5, 2023

Most Commented