സ്‌ഫോടനം നടന്ന കോടതിയിൽ നിന്നുള്ള ദൃശ്യം | photo: ANI
ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയില്‍ കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഗഗന്‍ദീപ് സിങുമായി ബന്ധമുള്ള വനിത പോലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പഞ്ചാബിലെ ഖാന്നാ പോലീസ് സൂപ്രണ്ടാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.
എസ്.പി ഓഫീസില്‍ കോണ്‍സ്റ്റബിള്‍ റാങ്കിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. അവരെ എന്‍.ഐ.എയും പഞ്ചാബ് പോലീസും ചോദ്യം ചെയ്ത് വരികയാണ്.
നേരത്തെ പഞ്ചാബ് പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന ഗഗന്‍ദീപ് സിങ് 2019ല്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. രണ്ട് വര്‍ഷം ജയിലില്‍ കിടന്ന ഇയാള്‍ സെപ്തംബറിലാണ് ജയില്‍മോചിതനായത്.
അതിനിടെ, ഗഗന്‍ദീപ് സിങിന്റെ ബാങ്ക് അക്കൗണ്ടില്‍ ഡിസംബര്‍ മാസം മൂന്ന് ലക്ഷത്തോളം രൂപ ഗഡുക്കളായി നിക്ഷേപിച്ചതായി കണ്ടെത്തി. ഗഗന്‍ദീപ് സിങുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മറ്റ് ചിലരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഡിസംബര്‍ 23 നാണ് ലുധിയാനയിലെ ജില്ലാ കോടതിയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പ്രതിയായ ഗഗന്‍ദീപ് സിങ് കൊല്ലപ്പെടുകയും അഞ്ച്‌പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: Ludhiana court blast: Woman cop who was bomber's aide suspended from duties
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..