ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ മൂന്നും വിജയിച്ച്‌ ഇടതുമുന്നണി, തിരുവനന്തപുരത്തും മിന്നും ജയം


പ്രതീകാത്മക ചിത്രം | മാതൃഭൂമി

തിരുവനന്തപുരം: 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. രാഷ്ട്രീയ പോരാട്ടം എന്ന വിശേഷണം യോജിക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മൂന്നിടത്താണ്‌ ജനം വിധിയെഴുതിയത്. മൂന്ന് സിറ്റിങ് സീറ്റുകളും എല്‍ഡിഎഫ് നിലനിര്‍ത്തി.

കോഴിക്കോട് ജില്ലയിലെ നന്‍മണ്ട ഡിവിഷനില്‍ സിപിഎമ്മിന്റെ റസിയ തോട്ടായി 6766 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ കെ ജമീലയെ തോല്‍പ്പിച്ചു. കാനത്തില്‍ ജമീല കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.



ആലപ്പുഴ ജില്ലയിലെ അരൂര്‍ ഡിവിഷനില്‍ നിന്ന് കെ.എസ് ദലീമ നിയമസഭയിലേക്ക് പോയ ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി അനന്തു രമേശന്‍ അയ്യായിരത്തിനടുത്ത് വോട്ടുകള്‍ക്കാണ് വിജയിച്ചത്.

പാലക്കാട് ശ്രീകൃഷ്ണപുരം ഡിവിഷനില്‍ സിപിഎം നേതാവ് കെ ശ്രീധരന്‍ മാസ്റ്ററുടെ ജയം കോണ്‍ഗ്രസിലെ പി. ഗിരീശനെ 9270 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ്. രാഷ്ട്രീയ ഏറ്റുമുട്ടല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നേടിയ ജയം സിപിഎമ്മിന് അഭിമാനിക്കാനുള്ള വക നല്‍കുന്നുണ്ട്.

തലസ്ഥാനമായ തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന എല്ലാ വാര്‍ഡുകളിലും വിജയം സ്വന്തമാക്കിയും ഇടത് മുന്നണി കരുത്ത് കാട്ടി. നഗരസഭയിലെ വെട്ടുകാട് വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 1490 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥി വിജയിച്ചത്.

ഭരണം നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന കൊച്ചി നഗരസഭയിലെ ഗനാധിനഗര്‍ വാര്‍ഡിലെ ജയവും ഇടതുമുന്നണിക്ക് അഭിമാനനേട്ടമാണ്. രണ്ട് നഗരസഭകളിലും ഇടത് മുന്നണി സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോട്ടയം കാണക്കാരിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പിടിച്ചെടുത്താണ് ഇടതുമുന്നണി ജയിച്ചുകയറിയത്.

Content Highlights: lsgd bypoll results 2021


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented