മലപ്പുറം എൽ.പി സ്കൂൾ ടീച്ചേഴ്സ് ലിസ്റ്റ് പി.എസ്.സി. മാനദണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരം നടത്തുന്ന ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം: എല്‍.പി.എസ്.ടി വനിത ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. മലപ്പുറത്തു നിന്നുള്ള അനുപ്രിയയാണ് തല മുണ്ഡനം ചെയ്തത്.
മലപ്പുറത്ത് 91 ദിവസം സമരം ചെയ്തിട്ടും സര്‍ക്കാറില്‍ നിന്നും അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലായിരുന്നു സമരം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇതോടെ,സമരം 95-ാം ദിവസത്തിലേക്ക് കടന്നു.
ആദ്യദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രണ്ടാം ദിവസം 15ഓളം വിദ്യാര്‍ഥികള്‍ മുട്ടിലിഴയല്‍ സമരം നടത്തിയിരുന്നു. മൂന്നാം ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണവും നടത്തി.
സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ വ്യാഴാഴ്ച രാവിലെ പത്തിന് വനിത ഉദ്യോഗാര്‍ത്ഥികള്‍ തല മുണ്ഡനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നിട്ടും സര്‍ക്കാര്‍ പ്രതികരിക്കാതിരിക്കുകയും കെ .ടി ജലീല്‍ എംഎല്‍എ സമരക്കാരെ പരിഹസിക്കുകയും ചെയ്തതോടെയാണ് സമരം കടുപ്പിച്ചത്.
Content Highlights: lpst strike in front of the secretariat
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..