കോഴിക്കോട്: കൊടശ്ശേരി അങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ഉള്ള്യേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിറയെ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. 

ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ഡ്രൈവര്‍ തന്നെയാണ് ആദ്യം തീ കണ്ടത്. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ലോറി.