സിലിന്‍ഡറിന്റെ തകരാര്‍ പരിഹരിക്കവെ വാതകം ആളിക്കത്തി; പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു


അപകടം മൊബൈലിലെ ടോര്‍ച്ച് തെളിച്ചപ്പോള്‍

രവീന്ദ്രൻ

അഞ്ചരക്കണ്ടി: പാചകവാതക സിലിന്‍ഡറിന്റെ തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കവെ, വാതകം ആളിക്കത്തി പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു. ഒക്ടോബര്‍ 20-ന് വൈകീട്ടായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും സിലിന്‍ഡര്‍ പരിശോധിക്കാന്‍ വന്ന യുവാവിനും പൊള്ളലേറ്റിരുന്നു.

അഞ്ചരക്കണ്ടി കാവിന്മൂല 'ശ്രീനിലയ'ത്തില്‍ അരിച്ചേരി രവീന്ദ്രന്‍ (70) ആണ് മംഗളൂരുവിലെ ആസ്പത്രിയില്‍ ബുധനാഴ്ച രാവിലെ മരിച്ചത്. ഭാര്യ നളിനി (60), അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ താത്കാലിക ജീവനക്കാരന്‍ ഷിനില്‍ (32) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.



രവീന്ദ്രന്റെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് പയ്യാമ്പലത്ത്. മകന്‍: രഞ്ജു, മരുമകന്‍: ഫെമിന.

വൈകീട്ട് ചായയുണ്ടാക്കാന്‍ സിലിന്‍ഡറിന്റെ റെഗുലേറ്റര്‍ തുറന്നപ്പോള്‍ സ്റ്റൗ കത്തിയില്ല. ഇതേ തുടര്‍ന്ന് ബാങ്കിലെ ഗ്യാസ് ഏജന്‍സിയില്‍ രവീന്ദ്രന്‍ വിവരം അറിയിച്ചു. ചോര്‍ച്ച കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെട്ട ആള്‍ ഇല്ലാത്തതിനാല്‍ ഡ്രൈവറായി ജോലിനോക്കുന്നയാളെയാണ് അറ്റകുറ്റപ്പണി നടത്താന്‍ അയച്ചതെന്ന് പറയുന്നു. അദ്ദേഹമെത്തി അടുക്കളയില്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് മൊബൈല്‍ഫോണിലെ ടോര്‍ച്ച് തെളിച്ചപ്പോഴാണ് പാചകവാതകം ആളിക്കത്തിയത്.

രവീന്ദ്രന്റെ നെഞ്ചിലും മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഗ്യാസ് ചോര്‍ച്ച കൈകാര്യം ചെയ്യാന്‍ അറിയുന്ന ആളെയല്ല ബാങ്കിന്റെ കീഴിലുള്ള ഏജന്‍സി അയച്ചതെന്ന് രവീന്ദ്രന്റെ മകന്‍ രഞ്ജു മുരിക്കില്‍ പറഞ്ഞു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സിലിന്‍ഡര്‍ പുറത്ത് തുറന്നസ്ഥലത്തുവെച്ചാണ് പരിശോധിക്കേണ്ടത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനും പാടില്ല.

ഏജന്‍സിക്കാര്‍ വീടുകളില്‍ പോയി കൃത്യമായ ഇടവേളകളില്‍ ഗ്യാസ് സിലിന്‍ഡര്‍ പരിശോധിക്കണം. എന്നാല്‍, അത് നടക്കുന്നില്ലെന്ന് പൊതുവേ പരാതിയുണ്ട്. നിലവിലെ നിയമമനുസരിച്ച് പരിക്ക് പറ്റിയവര്‍ക്ക് 15 ലക്ഷ രൂപയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 40 ലക്ഷത്തോളം രൂപയും ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഉത്തരവാദപ്പെട്ടവര്‍ ആയിരിക്കണം ഗ്യാസ് സിലിന്‍ഡറുകള്‍ കൈകാര്യം ചെയ്യേണ്ടത്.

കൊച്ചിയിലെ ഓയില്‍ കോര്‍പ്പറേഷനെ ബന്ധപ്പെട്ടപ്പോള്‍ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും അറിയിച്ചില്ലെന്നാണ് പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ അരമണിക്കൂറിനകം കോര്‍പ്പറേഷനെ അറിയിക്കണമെന്ന വ്യവസ്ഥപോലും ഗ്യാസ് ഏജന്‍സി പാലിച്ചില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. ചക്കരക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.

Content Highlights: LPG cylinder catches fire, one died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented