ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്ക് വര്‍ധിക്കുന്നു- തലശ്ശേരി അതിരൂപതാ ഇടയലേഖനം


Photo: facebook.com/ArchdioceseofThalasserry

കണ്ണൂര്‍: ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ജന്‍മംനല്‍കി സ്‌നേഹിച്ചുവളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാനിയോഗമായി നമുക്ക് സമര്‍പ്പിക്കാം.

നമ്മുടെ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ എട്ടുനോമ്പില്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം -ഇടയലേഖനത്തില്‍ പറയുന്നു.

ഭൂദാന പ്രസ്ഥാനത്തിനും ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലൂടെയാണ് ഭൂദാന പ്രസ്ഥാനത്തിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ആഹ്വാനംചെയ്തത്.

ആചാര്യ വിനോബ ഭാവെ ആവിഷ്‌കരിച്ച 'ഭൂദാനപ്രസ്ഥാനം' പോലെ ഇടവകകളിലെ ഭൂരഹിതര്‍ക്ക് ഭവനനിര്‍മാണത്തിനാവശ്യമായ അഞ്ചോ ആറോ സെന്റ് ഭൂമി നല്‍കാന്‍ ഭൂസ്വത്തുള്ളവര്‍ തയ്യാറാകണം. കൂടുതല്‍ ഭൂമിയുള്ള ഇടവക പള്ളികളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മാതൃക കാട്ടണം.'

അതിരൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഒരുക്കമായി ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ഭവനനിര്‍മാണ പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അതിരൂപതയില്‍ ഭൂദാനത്തിന് ബിഷപ്പിന്റെ ആഹ്വാനം.

ജസ്റ്റിസ് കോശി കമ്മിഷനുള്ള വിവരശേഖരണത്തിനായി നടത്തിയ സര്‍വേയില്‍ സ്വന്തമായി ഭവനം നിര്‍മിക്കാന്‍ അഞ്ചുസെന്റ് ഭൂമിപോലുമില്ലാത്ത 700-ഓളം കുടുംബങ്ങള്‍ നമ്മുടെ അതിരൂപതയിലുണ്ട് എന്നാണ് കണ്ടെത്തല്‍. ഈ ഭൂരഹിതര്‍ക്കെല്ലാം ഭവനനിര്‍മാണത്തിനാവശ്യമായ ഭൂമി നല്‍കാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നമുക്ക് സാധിക്കും.

ഇടവകാതലത്തില്‍ ഭൂദാനത്തിന് പ്രചോദനം നല്‍കാന്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നത് പ്രയോജനകരമാകും. സ്വന്തം വീട്ടുമുറ്റത്ത് വാഹനമെത്തുന്ന വഴിയില്ലാത്ത കുടുംബങ്ങള്‍ക്കായി വഴി വിട്ടുനല്‍കണം -ഇടയലേഖനത്തില്‍ പറയുന്നു.

Content Highlights: thalassery diocese, love trap


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented