ടിക്കറ്റിന്റെ പണം ചോദിച്ചതിന് കുത്തേറ്റ ലോട്ടറിക്കച്ചവടക്കാരന്‍ മരിച്ചു


സ്വന്തം ലേഖകന്‍

അമ്പാടി, പ്രതി രഞ്ജു

നേമം: വിറ്റ ലോട്ടറി ടിക്കറ്റുകളുടെ പണം ചോദിച്ചതിന് കുത്തേറ്റ വില്‍പ്പനക്കാരന്‍ മരിച്ചു. വിളപ്പില്‍ശാല പൊറ്റയില്‍ കൊമ്പേറ്റി അമ്പാടി ഭവനില്‍ അമ്പാടി(49)യാണ് ചികിത്സയിലിരിക്കേ മരിച്ചത്. അമ്പാടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി തമ്പാനൂര്‍ രാജാജി നഗറില്‍ രഞ്ജു(35) നരുവാമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ലോട്ടറി ടിക്കറ്റ് എടുത്ത പണം ചോദിച്ചതിന് അമ്പാടിയെ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ 10 മണിയോടെ രഞ്ജു വാടകയ്ക്കു താമസിക്കുന്ന വീടിനുള്ളിലായിരുന്നു സംഭവം. കുത്തേറ്റ അമ്പാടി മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്.

അമ്പാടിയുടെ ലോട്ടറി കടയില്‍നിന്ന് രഞ്ജു പലപ്പോഴായി ലോട്ടറിയെടുത്ത വകയില്‍ ലഭിക്കാനുള്ള 15,000 രൂപ ചോദിച്ചതിന് പണം തരാമെന്നു പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.

അമ്പാടിയെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലെത്തിച്ചശേഷം കൈയില്‍ കരുതിയ ബാഗില്‍നിന്നു കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇന്ത്യ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍നിന്ന് മൂന്നു വര്‍ഷം മുന്‍പ് സ്വയം വിരമിച്ച അമ്പാടി, ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തിവരികയായിരുന്നു. ആറു മാസം മുന്‍പാണ് നരുവാമൂട്ടില്‍ ലോട്ടറി കട ആരംഭിച്ചത്. ഭാര്യ: രാജി. മക്കള്‍: അംബാലിക, ആദിത്യന്‍.

Content Highlights: lottery seller stabbed to death in thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented