കൊട്ടിയൂരില്‍ ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; ക്ലീനര്‍ക്ക് ഗുരുതര പരിക്ക്


നാസര്‍ വലിയേടത്ത്

പാൽചുരത്ത് അപകടത്തിൽ തലകീഴായി മറിഞ്ഞ ലോറി

കൊട്ടിയൂര്‍ (കണ്ണൂര്‍): പാല്‍ചുരത്ത് നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ക്ലീനര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 7.30-ഓടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് ടവര്‍ സാമഗ്രികളുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. മരിച്ചയാളുടെയും പരിക്കേറ്റയാളുടെയും വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പേരാവൂര്‍, ഇരിട്ടി, മാനന്തവാടി എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരെയും പുറത്തെടുത്തത്. തലക്ക് സാരമായി പരിക്കേറ്റ ക്ലീനറെ പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാസ്പത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് തന്നെ മരിച്ച ഡ്രൈവറുടെ മൃതദേഹം പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗണ്‍ ചുരം പാതയിലാണ് അപകടം. ഇതുവഴി വയനാടിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

അകപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ ചികിത്സ നല്കുന്നു

Content Highlights: lorry overturns in Kotiyoor; Driver dies, Cleaner seriously injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented