അപകടത്തിൽപ്പെട്ട കാറും ലോറിയും
കോഴിക്കോട്: രാമനാട്ടുകര വയല്‍ക്കരയില്‍ ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കൊടുവള്ളി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
വയല്‍ക്കരയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് പോവുകയായിരുന്ന ലോറിയും എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
തെറ്റായ ദിശയില്‍ വന്ന ലോറി ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടമുണ്ടാക്കിയ ലോറി ജീവനക്കാര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കാര്‍ പൂര്‍ണമായും ലോറിക്ക് അടിയിലായിരുന്നു. രാമനാട്ടുകരയില്‍ നിന്നുള്ള ക്രൈന്‍ സംഭവ സ്ഥലത്തെത്തിച്ചാണ് ആളുകളെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്.
content highlights: lorry car accident in kozhikode, two died
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..