നീണ്ടകര പാലത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ദേശീയപാത 66-ൽ ഉണ്ടായ ഗതാഗതക്കുരുക്ക് | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
കൊല്ലം: നീണ്ടകര പാലത്തില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയപാത 66-ല്‍ വലിയ ഗതാഗതക്കുരുക്ക്. രാവിലെ 9 മണിക്ക് പാലത്തിന് മധ്യത്തില്‍ വെച്ച് കേടായ ചരക്ക് ലോറി 10.30-ഓടെ ക്രയിനുപയോഗിച്ച് മാറ്റിയെങ്കിലും വാഹനക്കുരുക്ക് ദീര്‍ഘനേരം തുടര്‍ന്നു.
തിങ്കളാഴ്ച്ച ആയതുകൊണ്ടു തന്നെ രാവിലെ റോഡില്‍ വലിയ തോതില്‍ തിരക്കുണ്ടായിരുന്നു. കുരുക്ക് വര്‍ധിച്ചതോടെ കിലോമീറ്ററുകളാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്. വിദ്യാര്‍ഥികളും ജോലിക്ക് പോകാനെത്തിയവരും ഉള്‍പ്പെടെ ആയിരങ്ങളാണ് വഴിയില്‍ കുടുങ്ങിയത്.
എറണാകുളത്ത് നിന്നും അരിയുമായി കൊല്ലത്തേക്ക് എത്തിയ ചരക്ക് ലോറിയാണ് നീണ്ടകര പാലത്തിന് മധ്യത്തില്‍ വെച്ച് കേടായത്. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Content Highlights: Lorry brack stuck in Neendakara bridge, Large traffic jam on National Highway
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..