കാസര്‍കോട്: തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. കാസര്‍കോട് പാണത്തൂരിലാണ് അപകടം സംഭവിച്ചത്. തടി കയറ്റി വരികയായിരുന്ന ലോറി വലിയ വളവില്‍ മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത സ്ഥിതയില്‍ നില്‍ക്കുകയും സമീപത്തെ വീടിന്റെ ഷീറ്റുകള്‍ തകര്‍ത്ത് കനാലിലേക്ക് മറിയുകയായിരുന്നു.
ലോറിയില്‍ ഒന്‍പത് പേരുണ്ടായിരുന്നുവെന്നും എല്ലാവരേയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെന്നും രാജപുരം പോലീസ് അറിയിച്ചു. ലോറിയിലുണ്ടായിരുന്നവരെല്ലാം കുണ്ടൂപ്പള്ളി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
അപടത്തില്‍പ്പെട്ട ലോറി തലകീഴായി മറിയുകയും വാഹനത്തിലുണ്ടായിരുന്നവര്‍ ഇതിനടിയില്‍ കുടുങ്ങിപ്പോവുകയും ചെയ്തു. രാജപുരം പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Content Highlights: lorry accident in panathur near rajapuram
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..