ഫോട്ടോ:കെ.കെ സന്തോഷ്|മാതൃഭൂമി
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്കാനിങ് സെന്ററിലെ തിരക്കിനെത്തുടര്‍ന്ന് ഏറെനേരം കാത്തിരിക്കുന്നതിനിടയില്‍ രോഗി മരിച്ചു. കോഴിക്കോട് കുന്നത്തറ വടക്കേ തുളുമ്പത്ത് വീട്ടില്‍ ജാനകി അമ്മ (83) ആണ് മരിച്ചത്.
ഇരുപതാംവാര്ഡില് കിടക്കുകയായിരുന്ന രോഗിയെ ശനിയാഴ്ച രാവിലെയാണ് സ്കാനിങ്ങിനായി കൊണ്ടുപോയത്.
കാത്തിരുന്ന് അവശയായതിനെത്തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ബന്ധുക്കള്‍ പരാതിയില്ലെന്ന് അറിയിച്ചെങ്കിലും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.അതേസമയം രോഗി മരിച്ചതോടെ ബന്ധു സ്കാനിങ് കേന്ദ്രം കൗണ്ടറിലെ ഗ്ളാസ് അടിച്ചുതകര്‍ത്തു.
മെഡിക്കല്‍ കോളേജ് പോലീസെത്തി ബന്ധുവായ കുന്നത്തറ മുല്ലപ്പള്ളിമീത്തല് വീട്ടില്‍ ശ്രീധരനെ (47) കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ ശ്രീധരന് കുഴഞ്ഞവീണതിനെത്തുടര്ന്ന് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശ്രീധരന്റെപേരില് പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: long queue for scanning in kozhikode medical college one patient dies after waiting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..