ലോകായുക്ത ഭേദഗതിയില്‍ സി.പി.ഐ.യുടെ തിരുത്ത്; മുഖ്യമന്ത്രി അധികാരിയാവേണ്ട


വിധി പരിശോധിക്കാനും ശിക്ഷിക്കപ്പെട്ടവരെ നേരില്‍ക്കേട്ടു തിരുത്താനും അധികാരം നല്‍കുന്ന സമിതിയാണ് സി.പി.ഐ.യുടെ മനസ്സിലുള്ളത്.

പ്രതീകാത്മക ചിത്രം | Photo: Screengrab

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പിന് സി.പി.ഐ. തയ്യാറാകും. നിലവിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തണമെന്നതാണ് ഇതിന് സി.പി.ഐ. മുന്നോട്ടുവെക്കാന്‍പോകുന്ന നിര്‍ദേശം.

ലോകായുക്ത വിധി തള്ളാനും കൊള്ളാനുമുള്ള അധികാരം മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥ മാറ്റണമെന്നതാണ് പ്രധാന ആവശ്യം. വിധി പരിശോധിക്കാനും ശിക്ഷിക്കപ്പെട്ടവരെ നേരില്‍ക്കേട്ടു തിരുത്താനും അധികാരം നല്‍കുന്ന സമിതിയാണ് സി.പി.ഐ.യുടെ മനസ്സിലുള്ളത്.ജഡ്ജിമാര്‍ക്കെതിരേ ഉയരുന്ന പരാതികള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി സ്വീകരിക്കുന്ന ആഭ്യന്തര അന്വേഷണരീതി ലോകായുക്തയിലേക്ക് കൊണ്ടുവരാനുള്ള സമവായനിര്‍ദേശമാണ് സി.പി.ഐ. നേതാക്കളുടെ ആലോചനയിലുള്ളത്.

ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് വിധിപറഞ്ഞാല്‍, അതു നടപ്പാക്കിയശേഷം മാത്രമേ കോടതിയെ സമീപിക്കാനാകൂവെന്ന പ്രശ്നമാണ് സര്‍ക്കാരിനെ അലട്ടിയത്. കെ.ടി. ജലീലിന്റെ കാര്യത്തില്‍മാത്രമാണ് അത്തരമൊരു വിധി ലോകായുക്തയില്‍നിന്നുണ്ടായത്. അദ്ദേഹത്തിന് രാജിവെക്കേണ്ടിയുംവന്നു. ഈ വ്യവസ്ഥയാണ് സര്‍ക്കാര്‍ ഭേദഗതിചെയ്തത്. ആര്‍ക്കെതിരേയാണോ വിധി അദ്ദേഹത്തിന്റെ മുകളിലുള്ള അധികാരിക്ക് വിധി തള്ളാനും കൊള്ളാനും അധികാരം നല്‍കുന്നതാണ് ഭേദഗതി.

സി.പി.എമ്മിന് യോജിപ്പില്ല

മന്ത്രിമാര്‍ക്കെതിരേയുള്ള വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരേയുള്ള വിധി ഗവര്‍ണര്‍ക്കും തീരുമാനിക്കാം. ഈ സംവിധാനത്തിന് പകരം അപ്പീല്‍ അധികാരം ഹൈക്കോടതിക്ക് നല്‍കുന്നവിധത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന നിര്‍ദേശമാണ് സി.പി.ഐ. നേതാക്കളില്‍ ഒരുവിഭാഗത്തിനുള്ളത്. ഇതില്‍ സി.പി.എമ്മിന് യോജിപ്പില്ല.

ബില്ല് തയ്യാറാക്കുന്നതിനുമുമ്പ് സി.പി.എം-സി.പി.ഐ. നേതാക്കളുടെ ചര്‍ച്ചയുണ്ടാകും. ഇതില്‍ സമവായം എന്ന നിലയിലായിരിക്കും സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണസമിതി മാതൃക സി.പി.ഐ. നേതാക്കള്‍ നിര്‍ദേശിക്കാനിടയുള്ളത്. ഇത് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍തന്നെയുള്ള സമിതിയാകുമെന്നതിനാല്‍ സി.പി.എമ്മും എതിര്‍ക്കാനിടയില്ല.

ധാരണയിലെത്തും

ലോകായുക്ത ഭേദഗതി സംബന്ധിച്ച് സി.പി.ഐ.യുമായി ചര്‍ച്ചചെയ്യുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. ബില്ലുവരുമ്പോള്‍ വിശദമായ ചര്‍ച്ചയാകാമെന്ന് അന്ന് സി.പി.ഐ.യെ അറിയിക്കുകയും ചെയ്തിരുന്നു. അവരുമായി ചര്‍ച്ചചെയ്താകും തുടര്‍നടപടി. അവിടെ തെറ്റിന്റെ പ്രശ്‌നമില്ല. സുപ്രീംകോടതിക്കും ഹൈക്കോടതിക്കുമില്ലാത്ത അധികാരമാണ് ഇപ്പോള്‍ ലോകായുക്തയ്ക്ക് നല്‍കിയിട്ടുള്ളത്. അത് വേണോയെന്നതാണ് അടിസ്ഥാനപരമായ പ്രശ്നം

-കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി

Content Highlights: Lokayuktha CPI Chief Minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented