പത്തനംതിട്ട: മന്ത്രി കെ.ടി.ജലീലിന്റെ അവകാശവാദത്തെ പിന്തുണയ്ക്കതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകായുക്ത വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'രേഖകൾ ഞാൻ കണ്ടിട്ടില്ല. ആദ്യം അതുപരിശോധിക്കട്ടെ, അതിനുശേഷം മാത്രമേ എനിക്ക് ഇക്കാര്യത്തിൽ പ്രതികരിക്കാനാവൂ.' എന്നായിരുന്നു ഗവർണറുടെ പ്രതികരണം. കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാൻ ഗവർണർ തയ്യാറായില്ല.

ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.ടി.ജലീൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിധിക്കെതിരേ റിട്ട് ഹർജിയും നൽകിയിരുന്നു, വിധി നിയമപരമല്ലെന്നാണ് ജലീലിന്റെ നിലപാട്.

Content Highlights: Lokayukta report against K T Jaleel :Governor says he will respond after reviewing the report