ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനത്തിൽനിന്ന് | Photo: Screen grab/ Mathrubhumi News
ന്യൂയോര്‍ക്ക്: ലോകകേരളസഭയുടെ അമേരിക്കന്‍ മേഖലാസമ്മേളനത്തിന് ന്യൂയോര്‍ക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ തുടക്കം. ആദ്യദിനമായ വെള്ളിയാഴ്ച രജിസ്‌ട്രേഷന്‍, മീറ്റ് ആന്‍ഡ് ഗ്രീറ്റ്, സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള സൗഹൃദസമ്മേളനം എന്നിവ മാത്രമാണ് നടന്നത്. അമേരിക്കന്‍ സമയം ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് വിവിധവിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടന ചടങ്ങളില്‍ അധ്യക്ഷനാവും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, എം.പി. ജോണ്‍ ബ്രിട്ടാസ്, ജോസ് കെ. മാണി എന്നിവര്‍ പരിപാടിയില്‍ സംസാരിക്കും.
അമേരിക്കന്‍മേഖലയിലെ ലോകകേരളസഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണന്‍ സംസാരിക്കും. നവകേരളം എങ്ങോട്ട്?-അമേരിക്കന്‍ മലയാളിയുടെ പങ്കും സഹകരണവും എന്നവിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി.യും മലയാളഭാഷ സംസ്‌കാരവും പുതുതലമുറ അമേരിക്കന്‍മലയാളിയും-സാംസ്‌കാരിക പ്രചാരണസാധ്യതകളും എന്നവിഷയത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയും മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും എന്നവിഷയത്തില്‍ ഡോ. കെ. വാസുകിയും വിഷയാവതരണം നടത്തും.
ഞായറാഴ്ച വൈകുന്നേരം ടൈം സ്‌ക്വയറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മുഖ്യമന്ത്രി സംസാരിക്കും.
Content Highlights: loka kerala sabha american regional conference started
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..