ലോക്സഭ: ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ മറ്റു പാര്‍ട്ടിക്കാരും, മറുകണ്ടംചാടുമെന്ന് പ്രതീക്ഷ


രതീഷ് രവി

കെ.സുരേന്ദ്രൻ പ്രധാനമന്ത്രി മോദിക്കൊപ്പം |ഫോട്ടോ:മാതൃഭൂമി

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സാധ്യതാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ മറ്റു പാര്‍ട്ടിക്കാരെയും നിഷ്പക്ഷ സാമൂഹികപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്താന്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം. കേരളത്തില്‍ ശ്രദ്ധയൂന്നുന്ന 10 മണ്ഡലങ്ങളില്‍ 10 പേരുടെവീതം സാധ്യതാപട്ടികയാണ് ബി.ജെ.പി. തയ്യാറാക്കുന്നത്. ഓരോ മണ്ഡലങ്ങളിലും മൂന്നുപേരുകള്‍വീതം ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കാനാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത്.

ഇതിനുപുറമേ അതത് പാര്‍ട്ടികളുമായി അസ്വാരസ്യത്തിലുള്ള എല്‍.ഡി.എഫ്., യു.ഡി.എഫ്. ഘടകകക്ഷികളുടെ നേതാക്കളെയും സമുദായസംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി പട്ടിക വിപുലീകരിക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ പരിപാടി. ഇവരുടെ ജനസ്വാധീനം പരിശോധിച്ചശേഷം ഇവരുമായുള്ള ചര്‍ച്ചകള്‍ക്കും മറുകണ്ടംചാടിക്കാനും കേന്ദ്രനേതൃത്വംതന്നെ മുന്‍കൈയെടുക്കുമെന്നാണ് അറിയുന്നത്. ബെംഗളൂരുവും ഡല്‍ഹിയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ രണ്ടു സര്‍വേ സംഘമാണ് ഇവരുടെ ജനസ്വാധീനം പരിശോധിക്കുക.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് എന്നീ ആറു മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നാനാണ് നേരത്തേ ബി.ജെ.പി. തീരുമാനിച്ചിരുന്നത്. ഇതില്‍ ബി.ഡി.ജെ.എസ്. മത്സരിക്കുന്ന മാവേലിക്കര ഒഴിവാക്കി പുതിയ അഞ്ചു മണ്ഡലങ്ങള്‍കൂടി കേന്ദ്രനേതൃത്വം മുന്നോട്ടുവെച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ചാലക്കുടി, കോഴിക്കോട്, കാസര്‍കോട് എന്നീ മണ്ഡലങ്ങളാണിവ.

തിരുവനന്തപുരത്ത് പ്രാദേശികസ്വാധീനമുള്ള സാമുദായികസംഘടനാ നേതാവിന്റെയും അടുത്തകാലത്തായി ബി.ജെ.പി.യോട് അടുപ്പത്തിലായ നഗരാസൂത്രണ വിദഗ്ധയുടെയും പേരുകള്‍ കേന്ദ്രനേതൃത്വത്തിന്റെ സാധ്യതാപട്ടികയില്‍ ഉണ്ടെന്നാണ് അറിയുന്നത്. ബൂത്തുകളെ ലഭിക്കാനിടയുള്ള വോട്ടിന്റെ അടിസ്ഥാനത്തില്‍ എഴുനൂറിലധികം, അഞ്ഞൂറിലധികം, ഇരുനൂറിലധിലധികം, ഇരുനൂറില്‍ താഴെ എന്നിങ്ങനെ വിഭജിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാമുദായികസംഘടനകളുടെ ഏറ്റവും താഴത്തെ പ്രവര്‍ത്തകരുമായി ബി.ജെ.പി. പ്രാദേശികനേതൃത്വം ബന്ധം സ്ഥാപിക്കണമെന്നും കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയിട്ടുള്ള സര്‍വേ സംഘം നിര്‍ദേശിക്കുന്നു.

Content Highlights: Lok Sabha: It is expected that other parties will also appear in the BJP's candidate list


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented