ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ബിജെപി,മണ്ഡലങ്ങളില്‍ പര്യടനം ആരംഭിച്ചു


പ്രകാശ് ജാവഡേക്കർ,കെ.സുരേന്ദ്രൻ |ഫോട്ടോ/twitter.com/surendranbj

കൊച്ചി/തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെതട്ടില്‍നിന്ന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ബി.ജെ.പി. നേതൃയോഗത്തില്‍ ആലോചന. പ്രഭാരിയായി ചുമതലയേറ്റ മുതിര്‍ന്നനേതാവ് പ്രകാശ് ജാവഡേക്കറിന്റെ നേതൃത്വത്തില്‍ ലോക്സഭാ മണ്ഡലങ്ങളില്‍ പര്യടനങ്ങള്‍ നടന്നുവരികയാണ്. എല്ലാ മണ്ഡലങ്ങളിലും നേതാക്കള്‍ പര്യടനം നടത്തുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് സാധ്യതയുള്ളതായി കാണുന്ന ആറുമണ്ഡലങ്ങളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍തന്നെയാണ് തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കേരളത്തിലെ ഇരുമുന്നണികളുടെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതിനുമായി ഗൃഹസമ്പര്‍ക്ക പരിപാടികള്‍ പാര്‍ട്ടി നടത്തിവരികയാണ്. മോര്‍ച്ചകളുടെയും സോഷ്യല്‍മീഡിയ, അഭിഭാഷക പരിഷത്ത് തുടങ്ങി പാര്‍ട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളുടെയും യോഗംവിളിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചു.



ശബരിമല വിഷയത്തില്‍ ഭക്തരുടെ താത്പര്യങ്ങള്‍ ഹനിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടായാല്‍ പാര്‍ട്ടി ശക്തമായി ഇടപെടും. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നീക്കമുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കാനും ആലോചിച്ചിട്ടുണ്ട്- ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി. കേരളത്തില്‍ ആരംഭിച്ചുകഴിഞ്ഞതായി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുഷാര്‍ വെളളാപ്പള്ളിയുടെപേരില്‍ തെലങ്കാനയിലുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Content Highlights: Lok Sabha Elections; BJP started campaigning Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented